Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടുക്കിയിലും തമിഴ്നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാന്‍ വയ്യ!! വീട്ട്മുറ്റത്തും,​ ടെറസിലും കഞ്ചാവ് കൃഷി നടത്തി യുവാവ്

04 MAY 2019 04:55 PM IST
മലയാളി വാര്‍ത്ത

കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കേട്ട മറുപടി കേട്ട് എക്സൈസ് ഞെട്ടി. ഇടുക്കിയിലും തമിഴ്നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാന്‍ വയ്യാത്തതിനാലാണ് യുവാക്കള്‍ വീട്ടില്‍ കൃഷി തുടങ്ങിയതെന്നാണ് യുവാവ് പൊലീസിനോട് പറ‍ഞ്ഞത്. കടുത്തുരുത്തിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അലങ്കാര ചെടികള്‍ക്കൊപ്പം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ചില വീടുകളുടെ ടെറസിനു മുകളില്‍ യുവാക്കള്‍ കൂട്ടം കൂടുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് പരിശോധന നടത്തിയത്.

ഇടുക്കിയിലും തമിഴ്നാട്ടിലും ഇടയ്ക്കിടെ പോയി കഞ്ചാവ് വാങ്ങാന്‍ മടിയായതിനാലാണ് വീട്ടില്‍ കൃഷി തുടങ്ങിയത് എന്നായിരുന്നു ഒരു യുവാവ് പൊലീസിനോട് പറഞ്ഞത്. ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ജില്ലയില്‍ നിരവധി കേസുകളാണ് രജിസ്റ്റ‌ര്‍ ചെയ്തിരിക്കുന്നത്. ഒരു സംഘം യുവാക്കളാണ് കഞ്ചാവ് വളര്‍ത്തല്‍ പരീക്ഷണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. വീടിന്റെ ടെറസിലും മുറ്റത്തുമായാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തിരുന്നത്.

മുളക്കുളം പെരുവയില്‍ യുവാവ് വീട്ടുമുറ്റത്ത് വളര്‍ത്തിയിരുന്ന 33 കഞ്ചാവ് ചെടികളാണ് എക്സൈസ് പിടികൂടി കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കടുത്തുരുത്തി പെരുവയില്‍ വീട്ടുമുറ്റത്ത് വളമിട്ട്,​ നട്ടുനനച്ചാണ് യുവാവ് കഞ്ചാവ് തോട്ടം വളര്‍ത്തിയെടുത്തത്. 33 കഞ്ചാവ് ചെടികളാണ് മാത്യൂസ് വീട്ടുമുറ്റത്ത് വളര്‍ത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും പിടികൂടുകയുമായിരുന്നു.

രണ്ടു മാസം വളര്‍ച്ച എത്തിയ 20 സെന്റീമീറ്ററില്‍ അധികം ഉയരമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ച ശേഷം ഇതിന്റെ വിത്തെടുത്താണ് ഇയാള്‍ ചെടികള്‍ നട്ടുവളര്‍ത്തിയത്. ഒരു മാസം കൂടി കഴി‍ഞ്ഞാല്‍ ഉപയോഗത്തിന് പാകമാവുന്ന കഞ്ചാവ് ചെടികളാണിവ. അതേസമയം,​ മുറ്റത്ത് കൃഷി ചെയ്ത് വളര്‍ത്തുന്നത് കഞ്ചാവ് ചെടികളാണെന്ന് വീട്ടുകാര്‍ക്ക് പോലും അറിവില്ലായിരുന്നു. കഞ്ചാവ് ചെടികള്‍ക്ക് വളമിട്ട് നനയ്ക്കുന്നതിനിടെ എക്സൈസ് സംഘം തന്ത്രപൂര്‍വമാണ് മാത്യൂസിനെ കുടുക്കിയത്. ഇയാള്‍ മുന്‍പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് ഉദ്യാഗസ്ഥര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (1 minute ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (2 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (9 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (18 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (30 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (38 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends