Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണ്ണം കവരാനായി വയോധികയെ കൊലപ്പെടുത്തിയ വേലക്കാരിക്ക് ജീവപര്യന്തം; ആറു വര്‍ഷം നിയമ പോരാട്ടം നടത്തിയ മകന്‍ വിധി വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ചു!

04 MAY 2019 04:48 PM IST
മലയാളി വാര്‍ത്ത

മഞ്ചേരി വളാഞ്ചേരി വെണ്ടല്ലൂര്‍ അച്ചുതന്‍ എഴുത്തച്ഛന്റെ ഭാര്യ കൊല്ലയില്‍ കുഞ്ഞുലക്ഷ്മിയമ്മ (88)കൊല്ലപ്പെട്ട കേസില്‍ പാലക്കാട് ചെമ്പ്ര പഴനെല്ലിപ്പുറം അരങ്ങന്‍ പള്ളിയാളിയില്‍ വാസുവിന്റെ ഭാര്യ ശാന്തകുമാരി എന്ന ശാന്ത (61) യെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ വി നാരായണന്‍ ജീവപര്യന്തം തടവിനും 55000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

കുഞ്ഞുലക്ഷ്മിയമ്മ കൊലക്കേസില്‍ വിധിപ്രസ്താവത്തിനു മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, അമ്മയുടെ കൊലപാതകിക്കു കോടതി വിധിക്കുന്ന ശിക്ഷ എന്തെന്ന്് കേള്‍ക്കാന്‍ കാക്കാതെ ആറുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടം നടത്തിയ മകന്‍ സത്യനാരായണ (60) വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ആകസ്മികമായി മരണത്തിന് കീഴടങ്ങി. കരള്‍ സംബന്ധിയായ അസുഖം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു എല്‍.ഐ.സി. ഏജന്റായ സത്യനാരായണന്‍. ഇന്നലെ രാവിലെ ആറിനാണ് മരണത്തിന് കീഴടങ്ങിയത്.

സത്യനാരായണന്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പ്രതി ശാന്തകുമാരി. 2013 മാര്‍ച്ച് നാലിനാണ് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിനായി ശാന്ത, കുഞ്ഞുലക്ഷ്മിയമ്മയെ കൊലപ്പെടുത്തിയത്. ശാന്തകുമാരിയെ മാതാവിനെ ശുശ്രൂഷിക്കുന്നതിനും വീട്ടു ജോലിക്കുമായി നിയമിച്ചതായിരുന്നു. കുഞ്ഞുലക്ഷ്മിയമ്മയുടെ വള, മാല തുടങ്ങി 34 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതിനാണ് കൊലപാതകം നടത്തിയത്. മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി അന്നു തന്നെ വില്‍പ്പന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും, 449 പ്രകാരം കൊലപാതകത്തിനായി അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം കഠിന തടവും 10000 രൂപ പിഴയും, 201 വകുപ്പ് പ്രകാരം തെളിവു നശിപ്പിച്ചതിന് അഞ്ചുവര്‍ഷം കഠിന തടവും 10000 രൂപ പിഴയും, 394 വകുപ്പ് പ്രകാരം കവര്‍ച്ച നടത്തിയതിന് അഞ്ചുവര്‍ഷം കഠിന തടവും 10000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക കഠിന തടവ് അനുഭവിക്കണം.

പിഴയടക്കുന്ന പക്ഷം തുക, പ്രതിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയയാളായ ദിലീപ് സേട്ടിന് നല്‍കണം. ആഭരണങ്ങള്‍ ഉരുക്കി സ്വര്‍ണ്ണ കട്ടികള്‍ ആക്കിമാറ്റിയത് ഇയാളില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ സ്വര്‍ണ്ണം കൊല്ലപ്പെട്ട കുഞ്ഞുലക്ഷ്മിയമ്മയുടെ മകളും ഇപ്പോള്‍ വളാഞ്ചേരി എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളിലെ അദ്ധ്യാപികയുമായ സതി ടീച്ചര്‍ക്ക് നല്‍കാനും കോടതി വിധിച്ചു.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാജേഷ് 33 സാക്ഷികളെയും, രണ്ട് സാക്ഷികളെ പ്രതിഭാഗവും കോടതി മുമ്പാകെ വിസ്തരിച്ചു. 50 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയപ്പോള്‍ അഞ്ച് രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. സത്യനാരായണന്റെ സംസ്‌കാരം ഇന്നു രാവിലെ ഷൊര്‍ണൂര്‍ ശാന്തിതീരത്തു നടക്കും. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ഹരിശങ്കര്‍, സിന്ധു. മരുമകന്‍: ബിജു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (2 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (3 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (10 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (19 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (31 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (39 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 hours ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (2 hours ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

Malayali Vartha Recommends