തമിഴ്നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തമിഴ്നാട്ടിലെ കോതയാറില്‍ പുഴയിൽ കുളിയ്ക്കാനിറങ്ങിയ മൂന്ന് മലയാളികള്‍ മുങ്ങി മരിച്ചു. പാറശാല പ്ലാമൂട്ടുക്കട സ്വദേശികളായ അരുൺ, ശന്തനു, വിഷ്ണു എന്നിവരാണ് മരിച്ചത്.
പുഴയില്‍ കുളിക്കാനിറങ്ങവെയായിരുന്നു അപകടം. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂവരും വെള്ളായണി കാർഷിക കോളേജ് വിദ്യാർത്ഥികളാണ്.
https://www.facebook.com/Malayalivartha



























