മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക്; 13 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ബുധനാഴ്ച യാത്ര തിരിക്കും

മുഖ്യമന്ത്രി പിണറായി വിജയന് യൂറോപ്പിലേക്ക്. 13 ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി അദ്ദേഹം ബുധനാഴ്ച യാത്ര തിരിക്കും. ജനീവയില്‍ ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഈ മാസം 13ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
17ന് ലണ്ടനില്‍ കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യാതിഥിയാകും. നെതര്‍ലന്‍ഡ്സില്‍ ഒന്‍പതിനാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടികള്‍. നെതര്‍ലന്‍ഡ്സിലെ ഐടി മേഖലയിലെ കൂട്ടായ്മ നടത്തുന്ന സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികള്‍ കാണാനും മലയാളികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന് എന്നിവരും പങ്കെടുക്കും. 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി സാന്പത്തിക വിദഗ്ധരുമായും ചര്‍ച്ച നടത്തും. 20നാണ് മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തുക.
https://www.facebook.com/Malayalivartha



























