മനസ്സും ശരീരവും, താൻ സ്നേഹിക്കുന്നവന് സമർപ്പിച്ച് സ്നേഹത്തിനും, ലൈംഗീകതക്കും വേണ്ടി നിങ്ങൾക്കായി സമർപ്പിക്കപ്പെട്ടവളുമായുള്ള സ്വകാര്യ, സ്നേഹ നിമിഷമങ്ങൾ ലീക്ഡ് വീഡിയോകളിലൂടെ നിങ്ങളുടെ കാമദാഹം നിങ്ങൾ തീർക്കുമ്പോളും, നിങ്ങൾ അവളെ കാണുന്നത് പിഴച്ചവളായോ, വെടിയായോ, വേശ്യയായോ, പോക്കുകേസായോ ഒക്കെത്തന്നെയല്ലേ?; പുരുഷൻമാരേ, നിങ്ങളെ സ്ത്രീകൾ എന്ത് പേരിട്ട് വിളിക്കും? നിങ്ങൾ പറയൂ..; തുറന്നെഴുതുമായി ജോമോള്‍ ജോസഫ്

വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് സമൂഹത്തിന്റെ അല്ലെങ്കിൽ ചില ഞരമ്പന്മാരുടെ കടന്നുകയറ്റത്തെ കുറിച്ച് തുറന്നടിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ജോമോൾ ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോകൾ കൈമറിഞ്ഞ് പലരിലേക്കും എത്തുന്നു. ആ ക്ലിപ്പുകള്‍ ആസ്വദിച്ച ശേഷം അതില്‍ പെട്ടുപോയവരെ പരിഹസിക്കുന്നു, അധിക്ഷേപിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കില്‍ എതിരാളികളെ താറടിക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇത്തരം ആസ്വാദനത്തിലെ മറ്റൊരുവശം കൂടി ചൂണ്ടിക്കാണിക്കുകയാണ് ജോമോള്‍ ജോസഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോമോള്‍ തുറന്നെഴുതുമായി വീണ്ടും രംഗത്തെത്തിയത്.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്....
ക്ലിപ്പുകൾക്കായി കാത്തിരിക്കുന്നവർ..
ഇന്നലെ വൈകീട്ട് മുതൽ പല ഫേസ്ബുക് പ്രൊഫൈലുകളിലും "ക്ലിപ്പ് കിട്ടിയാൽ വാട്സപ്പ് ചെയ്യണേ" എന്ന തരത്തിൽ പോസ്റ്റുകൾ നിറയുന്നത് കണ്ടിരുന്നു. ഏതോ ലീഗ് നേതാവിന്റെ തുണ്ട് വീഡിയോക്കായി കാത്തിരിക്കുകയാണ് പലരും എന്നാണ് എനിക്ക് മനസ്സിലാക്കാനായത്. രാഷ്ട്രീയ ആഘോഷത്തിനായി, രാഷ്ട്രീയമായ യുദ്ധത്തിൽ ആധിപത്യം നേടാനായി ആ തുണ്ടിനായി കാത്തിരിക്കുന്ന പല പ്രൊഫൈലുകളും പുരോഗമന പാർട്ടിയുടെ സന്തതസഹചാരികൾ!!
പ്രിയ്യപ്പെട്ടവരേ,
നിങ്ങളിൽ പലർക്കും ഒരു പെൺശരീരത്തോട് ലൈംഗീത താൽപര്യം തോന്നിയാൽ, ആ ആഗ്രഹം സാധിക്കാനായി നിങ്ങൾ കഠിനശ്രമം നടത്താനായി തയ്യാറാകും. നിങ്ങളുടെ ആഗ്രഹം സാധിച്ചു കഴിഞ്ഞാൽ പിന്നെ, അവളുടെ ശരീരത്തിലൂടെ ലൈംഗീക സംതൃപ്തി നേടിയ, നിങ്ങൾ പോലും അവളെ പിന്നീട് കാണുന്നത് ഏത് രീതിയിലാണ്? അവൾ പിന്നെ പിഴച്ചവളും, വെടിയും, വേശ്യയും, പോക്കുകേസും പടക്കവും ഒക്കെതന്നെയന്നല്ലേ നിങ്ങൾക്ക്? നിങ്ങളുടെ ശരീരത്തിലെ മദനരസം ഒഴുക്കികളയാനായി ഉപയോഗിച്ച, അതിനായിമാത്രം സ്നേഹിച്ച, അതിനായി മാത്രം കെട്ടിപ്പിടിച്ച, അതിനായി മാത്രം അവളുടെ കാലുകൾക്കിടയിലേക്ക് മുഖമാഴ്ത്തിയ നിങ്ങൾക്ക്, ആ നല്ല ഓർമ്മകളുടെ പേരിലെങ്കിലും അവളെ ഒന്ന് മാനിച്ചുകൂടേ? കുറച്ചു നേരമെങ്കിലും നിങ്ങൾ അവളെ സ്നേഹിച്ചതല്ലെ! അവളിലൂടെ കാമ പൂർത്തീകരണം നേടിയവരല്ലേ നിങ്ങൾ? അതുവരെ പുറകേ നടന്ന്, സ്നേഹം കൊണ്ട് പൊതിഞ്ഞ, അവളുടെ മറുപടിക്കായി കാത്ത് അവളുടെ ഒരു ഫോൺകോളിനായി കാത്തിരുന്ന നിങ്ങൾ കേവലം, ഒരു ചൂണ്ടയിൽ ഇരകോർത്ത് പുഴയോരത്ത് മീൻ വന്ന് ചൂണ്ടയിൽ പെടുന്നതും കാത്തിരിക്കുന്ന, ചൂണ്ടക്കാരൻ മാത്രമായിരുന്നോ?
തന്റെ മനസ്സും ശരീരവും, താൻ സ്നേഹിക്കുന്നവന് സമർപ്പിച്ച് സ്നേഹത്തിനും, ലൈംഗീകതക്കും വേണ്ടി നിങ്ങൾക്കായി സമർപ്പിക്കപ്പെട്ടവളുമായുള്ള സ്വകാര്യ, സ്നേഹ നിമിഷമങ്ങൾ ക്യാമറയിലൊപ്പാനായി അവൾ നിങ്ങൾക്ക് മൗനാനുവാദം തന്നത്, നിങ്ങളുടെ സ്നേഹത്തെ അവൾ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമായിരിക്കണം. ചിലപ്പോൾ അവളറിയാതെ പോലും അവളുടെ 'നഗ്ന ആക്ഷൻ' വീഡിയോ നിങ്ങൾ കൈക്കലാക്കിയിട്ടുണ്ടാകാം. ഈ വീഡിയോകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമോ, ലീക്ഡ് വീഡിയോകളിലൂടെ നിങ്ങളുടെ കാമദാഹമോ നിങ്ങൾ തീർക്കുമ്പോളും, നിങ്ങൾ അവളെ കാണുന്നത് പിഴച്ചവളായോ, വെടിയായോ, വേശ്യയായോ, പോക്കുകേസായോ ഒക്കെത്തന്നെയല്ലേ?
നിങ്ങളുടെ കാമദാഹത്തിനായി, ലൈംഗീക കുത്തിക്കഴപ്പുകൾ തീർക്കുന്നതിനായി എത്ര സ്ത്രീകളുടെ "ലീക്ക്ഡ്" ദൃശ്യങ്ങൾ നിങ്ങൾ ഉപയോഗിച്ച് കാണണം? എത്ര സ്ത്രീകളോട് ലൈംഗീക താൽപര്യമോ, ലൈംഗീക ബന്ധമോ നിങ്ങൾക്ക് ഉണ്ടായിരുന്നിരിക്കുകയോ, ഇപ്പോഴും തുടരുകയോ ഉണ്ടാകും? നീയവളെ പിഴച്ചവളെന്നും വെടിയെന്നും വേശ്യയെന്നും പടക്കമെന്നും പോക്കുകേസെന്നും വിളിക്കുമ്പോൾ, പല സ്ത്രീകളുടെ പുറകെ കാമദാഹം തീർക്കാനായി നടക്കുന്ന പുരുഷൻമാരേ, നിങ്ങളെ സ്ത്രീകൾ എന്ത് പേരിട്ട് വിളിക്കും? നിങ്ങൾ പറയൂ..
നീയുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടവൾ പിഴച്ചവളാകുമെങ്കിൽ, അവളെ പിഴപ്പിച്ച നിന്നെ എന്ത് പേരിട്ട് വിളിക്കണം പുരുഷാ? നീ "ലീക്ഡ് വീഡിയോ" കണ്ട്, സ്വയംഭോഗം ചെയ്ത് നിന്റെ കാമവെറി തീർത്തപ്പോൾ, നീ കണ്ട ലീക്ഡ് വീഡിയോയിലെ പെണ്ണ് പിഴച്ചവൾ, അവളുടെ പേരും ഊരും വരെ നിങ്ങൾ തിരയും, എന്നാൽ ആ വീഡിയോയിൽ അവളുടെ കൂടെ "ആക്ഷൻ" നടത്തിയ പുരുഷൻ മായയോ മിഥ്യയോ ആയി നിലനിൽക്കും; ആരോരുമറിയാതെ...
https://www.facebook.com/Malayalivartha



























