എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ; പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രി ഇക്കുറി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കില്ല; 4,35,142 കുട്ടികളുടെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് 12ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രഖ്യാപിക്കും

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് 12ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കുറി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകില്ല. 4,35,142 കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
നാളെ 12 മണി മുതല്‍ www.results.kite.keral-a.gov.in വെബ്‌സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ഒരു മണി മുതല്‍ ലഭ്യമാകും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'ടമുവമഹമാ 2019' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തില്‍ ഫലം ലഭിക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡധിഷ്ഠിത സംവിധാനം കൈറ്റ് ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഫലങ്ങളും പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ പോര്‍ട്ടലിലും ആപ്പിലും ലഭ്യമാക്കുന്നതാണ്. പ്രൈമറിതലം മുതലുളള കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുള്ള 11769 സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനം ഉണ്ടാകും. സ്.എസ്.എല്‍.സി ഫലമറിയാം .
പി.ആര്‍.ഡി ലൈവ്' മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ കഴിയും ഇന്ന് ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പി.ആര്‍.ഡി ലൈവ്' ഗൂഗിള്‍ പ്ലേ സ്‌റ്റോറി ലും ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്.
https://www.facebook.com/Malayalivartha



























