എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പ്രഖ്യാപിക്കും... ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇന്നുണ്ടാവും

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപയേഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാവും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു രാവിലെ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്കും. തുടര്‍ന്നാണ് ഉച്ചയ്ക്ക് ഫലപ്രഖ്യാപനം .http://keralapareekshabhavan.in, https://sslcexam.kerala. gov.in,www.results.kite.kerala.gov.in, http://results.kerala. nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭ്യമാകും. എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം http://sslchi exam. kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം http:// th sl cexam.kerala.gov.in ലും ലഭ്യമാകും.
പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍നിന്നും പിആര്‍ഡി ലൈവ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.
https://www.facebook.com/Malayalivartha



























