ആത്മസംസ്‌കരണത്തിന്റെ പാതയില്‍ വ്രതശുദ്ധിയുടെ മാസത്തിന് ഇന്ന് തുടക്കം... ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകുന്നു

ആത്മസംസ്‌കരണത്തിന്റെ പാതയില്‍ വ്രതശുദ്ധിയുടെ മാസത്തിന് തുടക്കം. നീണ്ട പ്രാര്‍ഥനകളിലൂടെയും ദൈവപ്രകീര്‍ത്തനങ്ങളിലൂടെയും പാപമോചനം തേടുന്ന ദിനരാത്രങ്ങളാണിനി. പകല്‍ റമദാന്‍ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും രാത്രി ദീര്‍ഘനേരം നമസ്‌കാരത്തിലും മുഴുകും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മത് ഹാജി, മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ തിങ്കളാഴ്ച റമദാന്‍ ഒന്നാണെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്‌റാഹീം ഖലീല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരും അറിയിച്ചു. തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.കടുത്ത വേനല്‍ച്ചൂടില്‍ തുടങ്ങുന്ന ഇക്കൊല്ലത്തെ നോമ്പ് ഇടവപ്പാതിയിലേക്ക് നീളും. ഡല്‍ഹിയിലും മുംബൈയിലും ബുധനാഴ്ചയാണ് റമദാന്‍ ഒന്ന്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതം
ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളില്‍ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാന്‍.
റമദാന്‍ മാസത്തിലെ പ്രാര്‍ഥനകള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ദാനധര്‍മ്മങ്ങള്‍ക്കും മറ്റ് പുണ്യകര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനാല്‍ മുസ്ലിംങ്ങള്‍ എല്ലാ സല്‍കമ്മങ്ങളും അധികരിപ്പിക്കുന്നു.
പത്തു ദിവസങ്ങള്‍ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്മ (ദൈവകൃപ), മഗ്ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നല്‍കിയിരിക്കുന്നു.. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതല്‍ പ്രാബല്യം. അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാള്‍ പുണ്യകരവുമായ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത
https://www.facebook.com/Malayalivartha



























