കെട്ടിടനിര്‍മ്മാണ കമ്ബനിയിലെ സൂപ്പര്‍വൈസറായിരുന്ന സജല്‍ദാസിന്റെ വിവാഹം കഴിഞ്ഞ് മൂന്നു മാസം ആകുന്നതേ ഉള്ളു.... അതിനിടയിൽ ജോലി നഷ്ടപ്പെട്ടതോടെ സജല്‍ദാസ് സാമ്പത്തിക പ്രതിസന്ധിയിലായി... കോഴിക്കോട്ട് വിദ്യാര്‍ത്ഥിനിയായ ഭാര്യയെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടുപോവാൻ ഭാര്യവീട്ടിലേക്ക് പുറപ്പെട്ട സജല്‍ദാസ് പിന്നെ തിരിച്ചെത്തിയില്ല; ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല

കെട്ടിടനിര്‍മ്മാണ കമ്ബനിയിലെ സൂപ്പര്‍വൈസറായിരുന്ന സജല്‍ദാസിന്റെ വിവാഹം മൂന്നു മാസം മുന്‍പാണ് നടന്നത്. കോഴിക്കോട്ട് വിദ്യാര്‍ത്ഥിനിയായ ഭാര്യയെ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടുപോവാനാണ് സജല്‍ദാസ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ടത്. ഏറെ വൈകിയും കാണാതായതോടെ ഫോണിലേക്കും സജല്‍ദാസിന്റെ വീട്ടിലേക്കും വിളിക്കുകയായിരുന്നു.
ഭാര്യവീട്ടിലേക്ക് യാത്ര തിരിച്ച യുവാവിനെ കാണാതായിട്ട് ഒരാഴ്ച,അന്വേഷണം എങ്ങുമെത്തിയില്ല. യുവാവിനെ കുറിച്ച് ഒരു തുമ്ബും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. രാമനാട്ടുകര കാരാട്പറമ്ബ് വാക്കുളങ്ങരപുറായ് സജല്‍ദാസിനെയാണ് ഏപ്രില്‍ 28 മുതല്‍ കാണാതായത്. സജല്‍ദാസിന്റെ സഹോദരന്‍ അനില്‍കുമാര്‍ വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ആയതിനാല്‍ തുടര്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്.
ഈയിടെ ജോലി നഷ്ടപ്പെട്ടതിനെതുടര്‍ന്ന് സജല്‍ദാസ് സാമ്ബത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായ് ബന്ധുക്കള്‍ അറിയിച്ചെന്ന് പൊലീസ് പറയുന്നു. 28ന് രാവിലെ 7.30നാണ് സജല്‍ദാസ് സ്വന്തം വീട്ടില്‍നിന്ന് കുന്നമംഗലത്തുള്ള ഭാര്യവീട്ടിലേക്ക് പുറപ്പെട്ടത്. സഹോദരന്‍ രാവിലെ 9.12ന് സജല്‍ദാസിനെ ഫോണില്‍ വിളിച്ചിരുന്നു. ഭാര്യവീട്ടിലേക്കുള്ള യാത്രയിലാണെന്നാണ് മറുപടി ലഭിച്ചത്. അന്നുരാവിലെ 9.30ന് രാമനാട്ടുകരയിലെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ സജല്‍ദാസ് നടന്നുപോവുന്നതു പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് സജല്‍ദാസിനെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ല.
https://www.facebook.com/Malayalivartha



























