Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം തന്ത്രം വീണ്ടും പൊളിഞ്ഞു... പോലീസ് അസോസിയേഷനില്‍ ഉള്ളവര്‍ സ്വാധീനം ചെലുത്തി ഇടതുപക്ഷത്തിന് വോട്ടു മറിച്ചതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; പോലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം നടന്നതായി റിപ്പേര്‍ട്ട്

06 MAY 2019 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്

രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കള്ളവോട്ട് വിവാദം കത്തുന്നതിനിടെ നിയമം പാലിക്കേണ്ട പോലീസുകാരും പോസ്റ്റല്‍ കള്ളവോട്ടിന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പോലീസിന്റെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രമക്കേടിന് സ്ഥിരീകണം നല്‍കിയിരിക്കുന്നത് ഇന്റലിജന്റ്‌സാണ്. എല്ലാ ജില്ലയിലും വിശദമായ അന്വേഷണം വേണമെന്നും ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇന്റലിജന്‍സ് മേധാവി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവം അന്വേഷിക്കാന്‍ നേരത്തേ ഇന്റലിജന്‍സിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.

കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ ആ പോലീസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നായിരുന്നു നേരത്തേ ഡിജിപി വ്യക്തമാക്കിയത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടു മറിക്കാന്‍ പോലീസ് അസോസിയേഷനില്‍ ഉള്ളവര്‍ തന്നെ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ ആരും ഒരു പരാതിയും കിട്ടിയിട്ടില്ലെങ്കിലും വിശദമായ ഒരു അന്വേഷണം ആവശ്യമാണെന്നാണ് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടതു അനുകൂല അസോസിയേഷന്‍ നേതാക്കള്‍ സ്വീകരിക്കുന്നതായിട്ടാണ് ആരോപണം. 

അസോസിയേഷന്‍ നേതാക്കള്‍ ബാലറ്റുകള്‍ സ്വീകരിച്ച് അവരുടെ ഇഷ്ടാനുസരണം വോട്ടു ചെയ്യുന്നതായുമാണ് ആക്ഷേപം. ഒന്നിലധികം തപാല്‍ വോട്ടുകള്‍ ഒരേ മേല്‍വിലാസത്തില്‍ എത്തിയെന്നതും സ്ഥലംമാറ്റമുള്‍പ്പെടെയുള്ള ഭീഷണികള്‍ മുഴക്കിയും സമ്മര്‍ദ്ദം ചെലുത്തിയുമാണ് തപാല്‍വോട്ടുകള്‍ ശേഖരിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കായി 55,000 പോലീസുകാരാണ് നിയോഗിക്കപ്പെട്ടത്. 90 ശതമാനം പേരും പോസ്റ്റല്‍ വോട്ട് ഉപയോഗിക്കുകയായിരുന്നു. എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തിയ ശേഷമാണ് റിപ്പോര്‍ക്ക് കൈമാറിയിരിക്കുന്നത്.

അതേസമയം കള്ളവോട്ടിനെ പറ്റി വിവാദം വീണ്ടും പുകയുകയാണ്. ഇരു മുന്നണികളും കള്ളവോട്ടിനെച്ചൊല്ലി പരസ്പരം ആരോപണമുന്നയിക്കുകയാണ്. അവസാനമായി മന്ത്രി എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലും സിപിഎമ്മിനെതിരെ കള്ളവോട്ട് നടന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. 2 തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ 2 ബൂത്തുകളില്‍ വോട്ടു ചെയ്‌തെന്നാണു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ പരാതി. വോട്ടിങിലെ ക്രമക്കേടു ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണു കള്ളവോട്ടു നടന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. 2 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത് എന്നയാള്‍ 2 ബൂത്തുകളിലും വോട്ടു ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത് കുമാറെന്നും മറ്റേതില്‍ പി. രഞ്ജിതുമെന്നാണു പേരു രേഖപ്പെടുത്തിയിട്ടുള്ളത്.

ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആണെന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണു 2 തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കിയതെന്നും യുഡിഎഫ് ആരോപിക്കുന്നു. ഉടുമ്പന്‍ചോലയില്‍ 66, 69 നമ്പര്‍ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ വ്യാപകമായി ഇരട്ട വോട്ടു നടന്നതായും യുഡിഎഫിനു പരാതിയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (3 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (3 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (6 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (13 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (14 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (22 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (24 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (26 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (29 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (30 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (37 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (46 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (58 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

Malayali Vartha Recommends