Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള ഉല്ലാസ യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല; വിനോദ യാത്രക്കിടെ ദുർവിധി കരുതി വച്ച അഗാധ കയങ്ങളിലേക്ക് ആ സൗഹൃദ കൂട്ടായ്മ ആണ്ടു പോയി...

06 MAY 2019 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളും മുന്‍ താല്‍ക്കാലിക ജീവനക്കാരനുമാണ് കന്യാകുമാരി ജില്ലയില്‍ പേച്ചിപ്പാറയ്ക്ക് അടുത്തുള്ള കോതയാറില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നാലാംവര്‍ഷ എംഎസ്‌സി ഇന്റഗ്രേറ്റഡ് ബയോടെക്‌നോളജി വിദ്യാര്‍ത്ഥി പാറശാലയ്ക്ക് സമീപം നല്ലൂര്‍വട്ടം പ്ലാമൂട്ടിക്കട വിഷ്ണുനിവാസില്‍ വിജയന്റെ മകന്‍ വിഷ്ണു(24), ബിഎസ്‌സി അഗ്രികള്‍ച്ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ശ്രീകാര്യം പാങ്ങപ്പാറ വിവേക് വില്ലയില്‍ സുഭാഷിന്റെ മകന്‍ ശന്തനു(24), താത്കാലിക ജീവനക്കാരനായിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ മോഹനന്റെ മകന്‍ അരുണ്‍ മോഹന്‍(23) എന്നിവരാണ് മരിച്ചത്.


ഇണപിരിയാത്ത കൂട്ടുകാരുടെ മരണത്തിന്റെ ഞെട്ടലിലാണ് കാർഷികകലാലയം. തന്നെ പിടികൂടിയ അർബുദ രോഗത്തിൽ നിന്നു വിമുക്തനായതിന്റെ സന്തോഷത്തിലായിരുന്നു കൊല്ലം സ്വദേശി ശന്തനു. കൂട്ടുകാരായ വിഷ്ണുവും കോളജ് അക്കാദമിക് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ അരുണുമടക്കം കോളജിലെല്ലാവരും ഈ സന്തോഷത്തിലായിരുന്നു. എന്നാൽ സന്തോഷ ദിനങ്ങൾക്ക് അൽപായുസേകി ഇന്നലത്തെ ദുരന്ത വാർത്തയെത്തിയപ്പോൾ കൂട്ടുകാരും അധ്യാപകരുൾപ്പെടെ ഞെട്ടി. ബിഎസ് സി (അഗ്രി) അവസാന വർഷ വിദ്യാർഥിയായ ശന്തനു 2 വർഷം ഛത്തീസ്ഗഡിലായിരുന്നു പഠിച്ചത്.

അപ്പോഴാണ് ക്യാൻസറിന്റെ രൂപത്തിൽ ദുർവിധി വേട്ടയാടിയത്. ചികിൽസാർഥം അവിടുത്തെ സർവകലാശാലയിൽ നിന്നു വെള്ളായണി കാർഷിക കോളജിലേക്ക് സ്ഥലം മാറ്റം വാങ്ങിയെത്തി. ചികിൽസാ സൗകര്യത്തിനായി ശ്രീകാര്യത്തു താമസവുമാക്കി. ആർസിസിയിലെ ചികിൽസയ്ക്കിടെ ഇടക്കൊരിക്കൽ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.

എങ്കിലും പ്രാർഥനകൾക്കും ചികിൽസയ്ക്കും ഫലം കണ്ടു. ഏറ്റവുമൊടുവിലത്തെ പരിശോധനയിൽ ശന്തനു രോഗവിമുക്തി നേടിയെന്ന അറിയിപ്പുണ്ടായി. അതോടെ കൂട്ടുകാരും അധ്യാപകരും ആഹ്ലാദത്തിലായി. ആശുപത്രിയിൽ ശന്തനുവിന്റെ ഏതാവശ്യത്തിനും ബന്ധുക്കൾക്കൊപ്പം വണ്ടിത്തടം സ്വദേശി അരുണും പാറശാലയ്ക്കു സമീപം പ്ലാമൂട്ടുക്കട സ്വദേശി വിഷ്ണുവും എപ്പോഴുമുണ്ടായിരുന്നു. കോളജിലെ താൽക്കാലിക ജീവനക്കാരനായിരുന്നുവെങ്കിലും വിദ്യാർഥികളെല്ലാവരുമായി പ്രത്യേകിച്ചു വിഷ്ണുവും ശന്തനുവുമായി നല്ല സൗഹൃദബന്ധമുണ്ടായിരുന്നു അരുണിന്. ദുസ്വഭാവങ്ങളൊന്നുമില്ലാത്ത ഇവരുടെ സൗഹൃദക്കൂട്ടായ്മ എല്ലാവരും ആഹ്ലാദത്തോടെയാണ് ശ്രദ്ധിച്ചിട്ടുള്ളത്.

അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല. അവസാനമായി അയച്ച ആ ഫോട്ടോകളിലേക്ക് നോക്കി വിങ്ങലടക്കുകയാണ് കൂട്ടുകാരും അധ്യാപകരും. അർബുദ രോഗത്തിന്റെ പിടിയിൽ നിന്നു മോചനം നേടിയ കൂട്ടുകാരനുമായുള്ള ഉല്ലാസ യാത്ര അവസാന യാത്രയാവുമെന്ന് ആരും കരുതിയില്ല; വിനോദ യാത്രക്കിടെ ദുർവിധി കരുതി വച്ച അഗാധ കയങ്ങളിലേക്ക് ആ സൗഹൃദ കൂട്ടായ്മ ആണ്ടു പോയി...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (3 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (3 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (6 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (13 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (14 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (22 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (24 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (26 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (29 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (30 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (37 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (46 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (58 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

Malayali Vartha Recommends