മണി ഗർജനം തുടരുന്നു; പരിസ്ഥിതിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച പരിസ്ഥിതി ചിന്തകൻ രവീന്ദ്രനാഥിന്റെ മകൾക്ക് നേരെ തട്ടിക്കയറി വൈദ്യുതി മന്ത്രി എംഎം മണി

പരിസ്ഥിതിയെ ഹൃദയത്തോട് ചേർത്ത് പിടിച്ച പരിസ്ഥിതി ചിന്തകൻ രവീന്ദ്രനാഥിന്റെ മകൾക്ക് നേരെ തട്ടിക്കയറി വൈദ്യുതി മന്ത്രി എംഎം മണി. മുമ്പ് പലരുടെയും തലയിൽ കയറിയിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഗർജനം താങ്ങാനുള്ള ശേഷി ഈ പാവം അമ്മയ്ക്കില്ല.
വടക്കന്‍ പറവൂരിലെ വീട്ടമ്മയുടെ തറവാട് സ്വത്തായ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്ന നിലപാടാണ് മന്ത്രി മണി സ്വീകരിച്ചത്. കോടികൾ ചെലവഴിച്ചുള്ള പദ്ധതിയില്‍നിന്നു പിന്‍മാറാന്‍ കഴിയില്ലെന്നു വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പിന്‍മാറിയാല്‍ എന്തിനു പണി നിര്‍ത്തിയെന്ന് ജനം ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആദ്യകാല പരിസ്ഥിതി ചിന്തകന്‍മാരിലൊരാളായ രവീന്ദ്രനാഥിന്റെ മകള്‍ മീന മേനോന്റെ എറണാകുളം വടക്കന്‍ പറവൂരിലെ രണ്ടേക്കര്‍ ഭൂമിയാണ് ശാന്തിവനം എന്നറിയപ്പെടുന്നത്. മന്നത്തുനിന്നു ചെറായിലേയ്ക്കുള്ള കെ ഐസ്ഇബിയുടെ 110 കെവി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിനുള്ളിലാണ്. സർക്കാരാണ് സ്വകാര്യ സ്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
മൂന്നു വലിയ സര്‍പ്പക്കാവുകളും മൂന്നു കുളങ്ങളും ഒരു കുടുംബ ക്ഷേത്രാരാധനാസ്ഥലവും ഉള്ള ജൈവവൈവിധ്യ കലവറയാണു ശാന്തിവനം. പലതരം ഔഷധസസ്യങ്ങളും പാല, കരിന്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്‍മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ് ഈ ഭൂമി. നാഴിക്ക് ലക്ഷങ്ങള്‍ വില ലഭിക്കുന്ന ദേശീയ പാതയ്ക്കരുകിലാണ് ഈ മണ്ണ്.
ഒറ്റമരം മുറിക്കില്ല എന്നു പറഞ്ഞ് പണി തുടങ്ങിയ കെ എസ്ഇബി പിന്നീട് 48 മരങ്ങള്‍ മുറിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. നിലവില്‍ 12 മരങ്ങള്‍ ശാന്തിവനത്തില്‍നിന്നു മുറിച്ചുമാറ്റി. അര സെന്റ് സ്ഥലത്ത് ടവര്‍ നിര്‍മിക്കുന്നു എന്നാണ് കെ എസ്ഇബി പറയുന്നതെങ്കിലും ടവറിന്റെ പണി കഴിയുന്നതോടെ ഏകദേശം 50 സെന്റ് കാട് പൂര്‍ണമായും നശിക്കുമെന്ന് മീന പറയുന്നു.
മരത്തിന്റെയും വനത്തിന്റെയും പ്രസക്തി എന്തെന്നറിയാത്ത മന്ത്രിയാണ് മണി. സർവരും എതിർക്കുന്ന ആതിരപള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കാൻ മുന്നിൽ നിന്ന യാളാണ് മണി. അദ്ദേഹത്തിന് ഭാവി തലമുറ ഒരു വിഷയമേയല്ല. സംസ്ഥാനത്ത് യഥേഷ്ടം വൈദ്യുതി ഉണ്ടാകണമെന്ന താത്പപര്യം മാത്രമാണ് മന്ത്രിക്കുള്ളത്. അക്കാര്യത്തിൽ അദ്ദേഹത്തെ കുറ്റം പറയാനാവില്ലെങ്കിലും വിഭവങ്ങൾ നശിപ്പിച്ചു കൊണ്ടുള്ള വികസനം വേണോ എന്നാണ് ചോദ്യം.
ശാന്തി വനത്തിലൂടെ 11 കെവി എന്ന ആശയം അവതരിപ്പിച്ചപ്പോൾ തന്റെ പൂർവിക സ്വത്തിന് ഒരു പോറൽ പോലും ഏൽക്കില്ലെന്ന ഉറപ്പിലാണ് അക്കാര്യം മീന മേനോൻ സമ്മതിച്ചത് .എന്നാൽ കാര്യത്തോട് അടുത്തപ്പോൾ സ്ഥാപനത്തിന്റെ രൂപം മാറി. ഇത്തരമൊരു മാറ്റം ഒരിക്കലും മീന മേനോൻ പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിയെ സമീപിച്ചാലും ഇതു തന്നെയായിരിക്കും പ്രതികരണമെന്ന് മീന കരുതുന്നു.ഇനി എന്തു ചെയ്യുമെന്ന് മീനക്ക് അറിയില്ല.
സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് ലൈൻ വലിക്കാൻ അനുമതി നൽകിയത്. അത് ഇങ്ങനെയൊരു കുരുക്കിലാകുമെന്ന് ഇവർ സ്വപ്നേപി കരുതിയതല്ല.
https://www.facebook.com/Malayalivartha



























