Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എത്ര നിർലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്; ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം എംഎല്‍എ

06 MAY 2019 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്

വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപണമുയര്‍ത്തിയിരുന്നു. ഈ സംഭവത്തിൽ ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തുകയും ചെയ്തു. മന്ത്രിയും പ്രതിയും ഒന്നിച്ചുള്ള ഫോട്ടോകള്‍ പങ്കുവെച്ചായിരുന്നു വിടിയുടെ പോസ്റ്റ്.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;


അവർ ഞങ്ങളുടെ ഒഫീഷ്യൽ ടൂറിനിടയിലെത്തി ഫോട്ടോ എടുത്ത് എഫ്.ബി.യിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇമ്മിണി വലിയ തെളിവായി തൃത്താല മെമ്പർ എഴുന്നള്ളിച്ചിരിക്കുന്നത്. എത്ര നിർലജ്ജമായിട്ടാണ് സംസ്ഥാനത്തെ ഒരു മന്ത്രി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുന്നത്!

ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടാൽ തോന്നും ഇവരുടെ ടൂറിനിടയിലേക്ക് അൽപ്പസമയം എവിടെ നിന്നോ കയറിവന്ന് ഷംസുദ്ദീൻ ഫോട്ടോ എടുക്കുകയായിരുന്നു എന്ന്. നിയമസഭയിൽ നിന്നുള്ള നിങ്ങളുടെ ഔദ്യോഗിക ടൂർ സംഘത്തിലെ മുഴുവൻ സമയ അംഗമായിരുന്നു ഷംസുദ്ദീൻ എന്നതല്ലേ മിസ്റ്റർ മന്ത്രീ യാഥാർത്ഥ്യം. ഗോവ, തെലുങ്കാന, മഹാരാഷ്ട്ര നിയമസഭകൾക്കുള്ളിൽ നിന്നും ഗോവ മുൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മുംബൈ കേരള ഹൗസിൽ നിന്നുമൊക്കെ ഷംസുദ്ദീൻ നിയമസഭാംഗങ്ങൾക്കിടയിൽ നിന്നെടുത്ത ഫോട്ടോകൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളിൽ ഇപ്പോഴുമുണ്ട്. നിയമസഭ ജീവനക്കാർക്കൊപ്പമുള്ളതുമുണ്ട്. "ഇടയിലെത്തി ഫോട്ടോ എടുത്ത"തല്ല, മുഴുവൻ സമയം ടൂറിലുണ്ടായിരുന്നു എന്നതിന് അതിൽപ്പരം തെളിവ് വേണ്ട.

നെയ്യാറ്റിൻകര സനൽ അടക്കമുള്ള മറ്റ് മൂന്ന് പേർ സമിതി ചെയർമാന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ സംഘത്തിന്റെ ഭാഗമായി, അതാരും നിഷേധിക്കുന്നില്ല. അതേപോലെ ഷംസുദ്ധീൻ കടന്നുവന്നത് ജലീലിന്റെ നോമിനി ആയിട്ടാണ് എന്നതാണ് ഉയർന്നു വരുന്ന വാദം. അത് നിഷേധിക്കാൻ ജലീലിനാവുന്നില്ല.

ജലീലിന്റെ ഒപ്പമുള്ള പോക്സോ പ്രതിയുടെ ഫോട്ടോകളല്ല ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടാണ് ആ ഫോട്ടോകളിൽക്കാണുന്ന മറ്റ് എം എൽ എമാരേക്കുറിച്ച് ആരും ആക്ഷേപമുന്നയിക്കാത്തത്. ഈ പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടാൻ മന്ത്രി ജലീൽ സഹായിച്ചു എന്ന ഇരയുടെ ബന്ധുക്കളുടെ അതീവ ഗുരുതരമായ ആരോപണമാണ് പ്രധാന വിഷയം. അതിന് ഉപോദ്ബലകമാവുന്ന സാഹചര്യത്തെളിവുകൾ എന്ന നിലയിലാണ് മന്ത്രിയുമായുള്ള പ്രതിയുടെ ദീർഘകാല ആത്മബന്ധത്തെ സൂചിപ്പിക്കുന്ന ഫോട്ടോകൾക്ക് പ്രസക്തി കൈവരുന്നത്. ഇതേമട്ടിൽ പ്രതിയെ സഹായിച്ചത് തൃത്താല മെമ്പറാണെന്ന് ബന്ധുക്കളോ മറ്റോ ആരോപണമുയർത്തിയാലേ ആ നിലക്കുള്ള ഫോട്ടോകൾക്ക് എന്തെങ്കിലും അർത്ഥമുണ്ടാവുകയുള്ളൂ.

ഇതിനിടയിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രി വീണ്ടുമെന്തൊക്കെയോ പുലമ്പുന്നുണ്ട്. മീഡിയാവണ്ണിനെ "ഐഎസ് സ്പോൺസേഡ് ചാനൽ" എന്ന് ആദ്യം പറയുന്നു, പിന്നീടത് "തീവ്രവാദ സ്പോൺസേഡ് ചാനൽ " എന്നാക്കി തിരുത്തുന്നു. "ഊച്ചാളി ജമാഅത്തെ ഇസ്ലാമിയും അവരുടെ ചാനലും പത്രവും" എന്ന് വീണ്ടും ഗർജ്ജിക്കുന്നു... എന്തരോ എന്തോ!

ബഹു മന്ത്രിയോട് ഒരഭ്യർത്ഥന മാത്രം, ഈ കേരളത്തിൽ തീവ്രവാദികൾ സ്പോൺസർ ചെയ്യുന്ന പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നുണ്ട് എന്ന് സർക്കാരിന് ആധികാരിക വിവരം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. ഷംസുദ്ദീനെപ്പോലെ അവരേയും രക്ഷപ്പെടുത്താൻ നോക്കരുത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (3 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (3 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (6 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (13 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (14 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (22 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (24 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (26 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (29 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (30 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (37 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (46 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (58 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (1 hour ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

Malayali Vartha Recommends