Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

"മുസീബത്തിൻ്റെ നായ മൂത്താപ്പാനേം കടിച്ചു എന്ന ചൊല്ല് ഡോ ഫസൽ ഗഫൂറിൻ്റെ കാര്യത്തിൽ അച്ചട്ടായി'; ഡോ ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

06 MAY 2019 12:39 PM IST
മലയാളി വാര്‍ത്ത

നിഖാബ് നിരോധന വിഷയത്തിൽ എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്ന് എംഇഎസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ബുര്‍ഖ മാത്രമല്ല, ലെഗ്ഗിന്‍സും ജീന്‍സും കാമ്പസില്‍ നിരോധിച്ചിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഫസല്‍ ഗഫൂറിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത് എത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;


"മുസീബത്തിൻ്റെ നായ മൂത്താപ്പാനേം കടിച്ചു എന്ന ചൊല്ല് ഡോ ഫസൽ ഗഫൂറിൻ്റെ കാര്യത്തിൽ അച്ചട്ടായി. എംഇഎസിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് നടപ്പാക്കാനും ക്യാമ്പസിൽ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിക്കാനുമുളള തീരുമാനത്തെ സുന്നി-വഹാബി- മൗദൂദി- സുഡാപി ഭേദമന്യേ ദീനിവിശ്വാസികൾ എതിർക്കുകയാണ്.

വെളളാപ്പളളി നടേശൻ അധ്യക്ഷനായ നവോത്ഥാന കമ്മറ്റിയുടെ ഭാരവാഹിയാണ് ഫസൽ ഗഫൂറെങ്കിലും നിഖാബ് നിരോധനത്തെ സഖാക്കൾ പോലും അനുകൂലിക്കുന്നില്ല. സ്വതന്ത്ര മതേതര പുരോഗമന സാംസ്കാരിക നായകരും മൗനം ഭജിക്കുന്നു. ഖത്തറിൽ നിന്ന് ഒരു വിശ്വാസി ഡോക്ടറെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്രേ. സൈബർ പോരാളികൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമായി ഉണ്ടാക്കി അഭിപ്രായ സർവേ സംഘടിപ്പിച്ചു:

ഫെമിനിസ്റ്റുകൾക്കൊപ്പം കൂടി ഇസ്ലാം ദീനിനെ തകർക്കാൻ ശ്രമിക്കുന്ന മുനാഫിക് എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്, ഇത് വെളളരിക്കാ പട്ടണമല്ല കേരളമാണ് എന്ന് ഓർമ്മിപ്പിക്കുന്നവരുണ്ട്, ദീൻ പറയാൻ 'പണ്ടിത'ന്മാരുണ്ട് നീ നിൻ്റെ പണി ചെയ്താൽ മതി എന്ന് ഗുണദോഷിക്കുന്നവരുണ്ട്, എംഇഎസിൻ്റെ തകർച്ച വേഗത്തിലാക്കാൻ ഈ റമളാൻ മാസം മുഴുവൻ അല്ലാഹുവിനോട് ദുആ ചെയ്യാൻ തീരുമാനിച്ചവർ പോലും ഉണ്ട്.

കമൻറ് ബോക്‌സിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന അഭിപ്രായം, ഫസൽ ഗഫൂറല്ല അവൻ്റെ മൂത്താപ്പ വടക്കേലെ മമ്മദ് പറഞ്ഞാലും മുസ്ലിം പെൺകുട്ടികൾ മുഖംമറച്ചു തന്നെ എംഇഎസ് സ്ഥാപനങ്ങളിൽ പഠിക്കും എന്നാണ്. വടക്കേല മമ്മദ് എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല. പാവം മൂത്താപ്പ എന്ന് ജയശങ്കർ ഫേസ്ബുക്‌പോസ്റ്റിൽ കുറിച്ചു.


പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നിഖാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എംഇഎസ് പ്രസിഡന്‍റ് ഡോ ഫസല്‍ ഗഫൂര്‍ ഇറക്കിയത്.

എന്നാല്‍ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇ.കെ സുന്നി അടക്കമുള്ള മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.സോഷ്യല്‍ മീഡിയയിലും വാദപ്രതിവാദങ്ങള്‍ കൊഴുത്തു. ഇതിന് പിന്നാലെയാണ് അഡ്വ ജയശങ്കറിന്‍റെ പരിഹാസം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (9 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (9 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (9 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (10 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (15 hours ago)

Malayali Vartha Recommends