Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...


കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...

മന്ത്രി ജലീലിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട ഫിറോസിന് കുഞ്ഞാപ്പയുടെ താക്കീത്; മന്ത്രി കെ.ടി ജലീലിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച്‌ വിമര്‍ശനം ഉന്നിയിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ താക്കീത്

06 MAY 2019 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...

ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!

മന്ത്രി കെ.ടി ജലീലിന്റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ച്‌ വിമര്‍ശനം ഉന്നിയിച്ച യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. തനിക്കും ഇ ടി മുഹമ്മദ് ബഷീറിനും വലിയ ഭൂരിപക്ഷത്തിന് അവസരമൊരുക്കിയ സി പി എമ്മിനും ഇടതു മുന്നണി സർക്കാരിനും മനക്ലേശം ഉണ്ടാക്കുന്ന പോസ്റ്റുകളും സമരങ്ങളും വേണ്ടെന്നാണ് കുഞ്ഞാലികുട്ടിയുടെ ഉപദേശം.

കെ.റ്റി. ജലീലിനെതിരായി ഫിറോസ് ഉന്നയിച്ച ബന്ധു നിയമന ആരോപണം മലപ്പുറത്ത് സി പി എം തീർത്തും ദുർബലനായ സാനുവിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ അവസാനിച്ചതാണ്.പൊന്നാനിയിലും സി പി എം ലീഗിന് ഒരുക്കിയത് സേഫ് സോണാണ്. പി. വി. അൻവറെ സ്ഥാനാർത്ഥിയാക്കിയതോടെ ഇ ടി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പായിരുന്നു. തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ഉറപ്പായി. സി പി ഐ പാലം വലിച്ചതായി എല്ലാവർക്കും ഉറപ്പായി.

പീഡനക്കേസില്‍പ്പെട്ട വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ മുന്‍നിര്‍ത്തിയാണ് ഫിറോസ് വിര്‍ശനം ഉന്നയിച്ചത്. മുന്‍പ് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു കെ.ടി ജലീല്‍ ഉന്നയിച്ചതെന്ന് ഫിറോസ് പോസ്റ്റിൽ പറഞ്ഞു. ഒന്ന് അഴിമതിയും മറ്റൊന്ന് പീഡനവും. എന്നാല്‍ ഇന്ന് അതേ ജലീല്‍ അഴിമതി കേസിലും പീഡനക്കേസിലും ആരോപണവിധേയനാണെന്ന് ഫിറോസ് വിമര്‍ശിക്കുന്നു.

താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി മതപണ്ഡിതര്‍ക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയര്‍ത്തുന്നവര്‍ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.'

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'അവര്‍ ജനങ്ങളില്‍ നിന്നും പലതും ഒളിപ്പിക്കാന്‍ ശ്രമിക്കും, പക്ഷേ ദൈവത്തില്‍ നിന്നും അവര്‍ക്ക് ഒന്നും ഒളിപ്പിക്കാനാവില്ല' (സൂറത്തുന്നിസാ'അ്‌ ; 4:108)

ലീഗില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീല്‍ കളവായി ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഡനവും. അത് രണ്ടും നിക്കക്കളളിക്ക് വേണ്ടി തട്ടി വിട്ടതാണെന്ന് പിന്നീടെല്ലാവര്‍ക്കും ബോധ്യമായി. പക്ഷേ ജലീല്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന പടച്ചവന്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. മുമ്ബ് വ്യാജമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന് വരികയാണ്. അഴിമതി ആരോപണത്തില്‍ രണ്ട് കോടതിയിലാണ് കേസിനെ നേരിടുന്നത്. കൂടാതെ മൂത്താപ്പയുടെ മോന് രാജിയും വെക്കേണ്ടി വന്നു. ഇപ്പോഴിതാ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സുഹൃത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരിക്കുന്നു.

ലീഗിനെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണ് ഇതെന്ന് പറഞ്ഞാല്‍ ബഹു മന്ത്രിയുടെ മറുപടിയെന്തായിരിക്കും?

പൊതുപ്രവര്‍ത്തനത്തില്‍ സംശുദ്ധി ചോദ്യം ചെയ്യപ്പെടുമ്ബോഴും എതിരാളികളെ അധിക്ഷേപിക്കാനും മാത്രമല്ല ഖുര്‍ആന്‍ വചനങ്ങളെ കൂട്ടുപിടിക്കേണ്ടത്. വിശ്വാസ പ്രമാണങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ്. താത്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി മതപണ്ഡിതര്‍ക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയര്‍ത്തുന്നവര്‍ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.

ഇ.ടിയുടെ വിജയം കുഞ്ഞാലിക്കുട്ടിക്ക് പ്രസ്റ്റീജ് വിഷയമാണ്. ലീഗിൽ എം പി എന്ന നിലയിൽ ഇ ടിയാണ് സീനിയർ. എന്നാൽ കേന്ദ്രത്തിൽ യുപിഎ അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിക്ക് കേന്ദ്ര മന്ത്രിയാകണം. അതിന് ഇ ടി യുടെ അനുവാദം അനിവാര്യമാണ്. ഇ ടി ഉടക്കിയാൽ കുഞ്ഞാലിക്കുട്ടിയുടെ സാധ്യത ഇല്ലാതാകും. തെരഞ്ഞടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇ ടിക്ക് വേണ്ടത് പൊന്നാനിയിൽ നിന്നുള്ള മിന്നുന്ന ജയമാണ്. അതിനുള്ള അവസരം കുഞ്ഞാലിക്കുട്ടി ഉറപ്പാക്കി. അതിന് അദ്ദേഹം സി പി എമ്മുമായി സഖ്യത്തിൽ ഏർപ്പെട്ടു. തീരെ ദുർബലനായ സാനുവിനെ തനിക്കെതിരെ രംഗത്ത് ഇറക്കി.

ഫിറോസിനെതിരെ സമരം വേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ ഉപദേശിച്ചത് കോടിയേരിയും പിണറായിയുമാണ്. ഐസ്ക്രീം കാലം മുതൽ ഉള്ളതാണ് ഇവർ തമ്മിലുള്ള സ്നേഹ ബന്ധം. അതിന് വിഘാതമാകാൻ ഫിറോസ് ശ്രമിച്ചാൽ അദ്ദേഹത്തിന് ലീഗിൽ നിന്നും പുറത്തുപോകേണ്ടി വരും. അടുത്ത തവണ നിയമസഭാ സീറ്റ് പ്രതീക്ഷിക്കുന്ന ഫിറോസിന് ഏതായാലും പാർട്ടിക്കുള്ളിൽ പുക്കാറ് ഉണ്ടാക്കാൻ താത്പര്യമില്ല. ജലീലിനെ നാടുകടത്തുമെന്ന് പറഞ്ഞ് രംഗത്തെത്തിയ ജലീലിനെ പിന്മാറ്റ രഹസ്യം കേരളത്തിൽ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫൺസ്‌കൂൾ ഹാൻഡിക്രാഫ്റ്റ്സ് ശ്രേണി പുതുക്കി...  (2 minutes ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ  (5 minutes ago)

സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ട് ; നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കും; മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (8 minutes ago)

ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആവേശകരമായ ഓണാഘോഷം...  (13 minutes ago)

V D SATHEESHAN ഇന്നത്തെ പത്രസമ്മേളനവും കലക്കി  (18 minutes ago)

റോബോട്ടിക്സിലൂടെ താളിയോല സംരക്ഷണം; ഡബ്ല്യു.ആർ.ഒ ഇന്റർനാഷണൽസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി പെൺകുട്ടികൾ: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഇന്ത്യ നാഷണൽസിൽ ചാമ്പ്യന്മാരായി പതിനാലുകാരായ കാത്‌ലിനും നവികയും.  (18 minutes ago)

രാക്ഷസ പ്രളയം നടന്ന് 7 ദിവസം..! ഇന്ത്യൻ നദികളിൽ ഈ മത്സ്യം കൂട്ടത്തോടെ... കഴിച്ചവർ കഴിച്ചവർ പിടഞ്ഞുവീഴുന്നു..!  (21 minutes ago)

ഫ്രസ്‌ട്രേഷനാണ് ചേട്ടാ..! അത്തപ്പൂക്കളം ചവിട്ടി കളഞ്ഞത് ഞാനാ...വെറുതെ വിടണം..! തൊഴുതു പറഞ്ഞ് പെൺകുട്ടി..!  (28 minutes ago)

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (29 minutes ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (37 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (39 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (41 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (44 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (45 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (52 minutes ago)

Malayali Vartha Recommends