മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചില്ല; മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ താന്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ താന്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതിന് അനുമതി തേടി കണ്‍സ്യൂമര്‍ഫെഡ് എം. ഡിയ്ക്കു വേണ്ടി ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഒപ്പു വച്ച കത്താണ് ഇലക്ഷന്‍ വിഭാഗത്തില്‍ ലഭിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ നല്‍കിയാല്‍ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നുവെന്നും ടിക്കാറാം മീണ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ടീക്കാറാം മീണ അനുമതി നിഷേധിച്ചെന്നായിരുന്നു രാവിലെ മുതലുള്ള പ്രചരണം.
ഇന്ന് വെകിട്ട് തിരുവനന്തപുരം സ്റ്റാച്യുവിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. മെയ് ആറു ുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക മാര്‍ക്കറ്റ് തുറക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി നടത്താന്‍ അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ ചടങ്ങിന് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്ത് സര്‍ക്കാരിന് ലഭിച്ചു. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നായിരുന്നു നിലപാടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കാസര്‍കോട്ട് സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാംമീണ സ്ഥിരീകരിച്ചതോടെയാണ് സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്. ഓപ്പണ്‍വോട്ടാണ് ചെയ്തതെന്നും കള്ളവോട്ട് ചെയ്തിട്ടില്ലെന്നും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചു. എന്നാല്‍ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് ടിക്കാറാംമീണ അറിയിച്ചു. വോട്ട് ചെയ്തവരില്‍ ഒരാള്‍ സി.പി.എം പഞ്ചായത്ത് അംഗം ആണെന്നും അവരെ അയോഗ്യയാക്കുമെന്നും മീണ പറഞ്ഞത് വിവാദമായി. മീണയ്ക്ക് അതിന് അധികാരമില്ലെന്നും കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കുന്നവരുടെ ഭാഗം കേള്‍ക്കാതെ യു.ഡി.എഫിന്റെ പ്രചരണ തന്ത്രം ഏറ്റുപിടിക്കുകയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്തതെന്നും കോടിയേരി ആരോപിച്ചു.
ഓപ്പണ്‍വോട്ട് ചെയ്യാനെത്തിയ രണ്ട് പേര്‍ക്ക് ആ ബൂത്തില്‍ വോട്ടില്ലായിരുന്നു. മാത്രമല്ല ഇവരുടെ കൂടെ യഥാര്‍ത്ഥ വോട്ടറും ഇല്ലായിരുന്നു. ഇതെല്ലാം വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ശബരിമലവിഷയം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് ടിക്കാറാംമീണ നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ഗ്രസും ബി.ജെ.പിയും അതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി സി.പി.എം മീണയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന കാര്യം സ്ഥിരീകരിച്ചതോടെ സി.പി.എം മീണയ്‌ക്കെതിരെ തിരിയുകയായിരുന്നു. അതിന് പിന്നാലെയാണ് കണ്‍സ്യൂമര്‍ഫെഡ് വിവാദം.
https://www.facebook.com/Malayalivartha


























