സ്റ്റോപ്പിൽ ബസ്നിര്ത്താത്തത് സംബന്ധിച്ച് ജീവനക്കാരനുമായി പൊരിഞ്ഞ തര്‍ക്കം... ക്ഷുഭിതനായ ക്ലീനര്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് എറിഞ്ഞുടച്ചു; സംഭവം തലയോലപ്പറമ്പിൽ

എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്സായ വെട്ടിക്കാട്ട് മുക്ക് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ വെട്ടിക്കാട്ടുമുക്ക് സ്റ്റോപ്പില്‍ ബസ്നിര്ത്താത്തത് സംബന്ധിച്ച് ജീവനക്കാരനുമായി തര്‍ക്കമുണ്ടായിരുന്നു. ബസ് ഇന്നലെ വൈകുന്നേരം വെട്ടിക്കാട്ടുമുക്കില്‍ വന്നപ്പോള്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ബസ് നിര്‍ത്താതിരുന്നത് ചോദ്യം ചെയ്തു.
ഇതിനിടയില്‍ സ്വകാര്യബസ് പെട്ടെന്ന് മുന്നോട്ടെടുത്ത് തലയോലപ്പറന്പ് സ്റ്റാന്‍ഡിലേക്ക് പോയി. ബൈക്കില്‍ ബസിനെ പിന്തുടര്ന്നെത്തിയ ഇവര്‍ കൈ കാണിച്ച് ബസ് നിര്‍ത്തുകയും ബസ് ക്ലീനറുമായി വീണ്ടും വാക്ക്തര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ ക്ഷുഭിതനായ ക്ലീനര്‍ വൈക്കത്തു നിന്നും പാലായിലേക്ക് പോകുന്നതിനായി ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു. പൊട്ടിയ ചില്ല് ദേഹത്ത് വീണ് കെ എസ് ആര് ടി സി യില്‍ യാത്ര ചെയതിരുന്ന മൂന്ന് യാത്രക്കാര്ക്കുംപരിക്കേറ്റു. പൊതുമുതല്‍ നശിപ്പിച്ചതിന് സ്വകാര്യ ബസ് ക്ലീനര്‍ പത്തനംതിട്ട ചിറ്റാര്‍ പുത്തന്‍പറന്പില്‍ ഷാജി തോമസ് (43)നെ തലയോലപ്പറന്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചിന് തലയോലപ്പറന്പ് ഗവണ്മെന്റ്ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
https://www.facebook.com/Malayalivartha


























