Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ന് ഇന്ന് ഒരു വർഷം....


ചക്രവാതച്ചുഴിയും അറബിക്കടലിലെ ന്യൂനമർദ്ദവും.... സംസ്ഥാനത്ത് ഇത്തവണ തുലാവർഷം ശക്തമാകാൻ സാധ്യത.... ഇന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്... രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറൻ കാലവർഷം വിടവാങ്ങും..


രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത... വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.. പോലീസ് അന്വേഷണം തുടങ്ങി..


ഇന്ത്യ പരീക്ഷിക്കാന്‍ പോകുന്നത് തന്ത്രപ്രധാന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍? ശത്രുക്കളുടെ മുട്ടുകൾ ഇടിക്കുന്നു...ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു..

കണക്കില്‍ തെറ്റാത്ത സാറാ... വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ പ്രമുഖ ഗണിതാധ്യാപകന്റെ നിരീക്ഷണങ്ങള്‍ ഇങ്ങനെ... എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും, മോഡി തന്നെ പ്രധാനമന്ത്രി; കേരളത്തില്‍ യുഡിഎഫിന് 14 സീറ്റ്, എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് 1

19 MAY 2019 06:37 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലായതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളും വന്നു തുടങ്ങുകയാണ്. അതിനിടെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടുക യുഡിഎഫ് ആയിരിക്കുമെന്ന വിലയിരുത്തലുമായി വര്‍ഷങ്ങളായി തെരഞ്ഞെടുപ്പു പ്രവചനം നടത്തി ശ്രദ്ധേയനായ പ്രമുഖ ഗണിതാധ്യാപകന്‍ തോട്ടക്കാട് ഗോപാലകൃഷ്ണന്‍ നായര്‍ രംഗത്തെത്തി. ഇത്തവണ കേരളത്തില്‍ യു.ഡി.എഫിന് 14-15 സീറ്റുകള്‍ കിട്ടുമ്പോള്‍ എല്‍.ഡി.എഫിന് 5 സീറ്റാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. എന്‍.ഡി.എക്ക് ഒരു സീറ്റു കിട്ടുകയാണെങ്കില്‍ അത് തിരുവനന്തപുരത്തായിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.

യു.ഡി.എഫിന് 84 ലക്ഷം (42%), എല്‍.ഡി.എഫിന് 74 ലക്ഷം (37%), എന്‍.ഡി.എക്ക് 36 ലക്ഷം (18%) എന്നിങ്ങനെയായിരിക്കും വോട്ടു വിഹിതം.

ലോകസഭയില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. എന്നാല്‍ നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയാവും. എന്‍.ഡി.എക്ക് ഭൂരിപക്ഷത്തിനു 14 സീറ്റുകളുടെ കുറവുണ്ടാവും. ബി.ജെ.പിക്ക് 213 സീറ്റും എന്‍.ഡി.എക്ക് 258 സീറ്റും കിട്ടും. കോണ്‍ഗ്രസ്സിന് 105 സീറ്റും യു.പി.എ സഖ്യത്തിന് 154 സീറ്റും കിട്ടും. മറ്റുള്ളവര്‍ക്ക് 130 സീറ്റുണ്ടാവും. ഇടതുകക്ഷികള്‍ക്ക് ആകെ 7 സീറ്റുകളാണു പ്രവചിക്കുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ്, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്‍തുണയോടെ ദേശീയ ജനാധിപത്യ സഖ്യം വീണ്ടും അധികാരത്തില്‍ വരും. ഈ മൂന്നു കക്ഷികള്‍ക്കും കൂടി 41 സീറ്റുകള്‍ ഉണ്ടാവും. ദേശീയ തലത്തില്‍ ബി.ജെ.പിക്ക് 32 ശതമാനവും എന്‍.ഡി.എക്ക് 40 ശതമാനവും വോട്ടു ലഭിക്കും. കോണ്‍ഗ്രസ്സിന് 25 ശതമാനവും യു.പി.എക്ക് 33 ശതമാനവുമായിരിക്കും വോട്ടു വിഹിതം.

കേരളത്തില്‍ എല്‍.ഡി.എഫിന് ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ക്കോട് എന്നീ മണ്ഡലങ്ങളാണു ലഭിക്കുക.

തിരുവനന്തപുരത്തു കുമ്മനം തോറ്റാലും 3.5 % വോട്ടു ലഭിക്കും. കുമ്മനം തോറ്റാലും കേന്ദ്രമന്ത്രിയാവും. അല്‍ഫോന്‍സ് കണ്ണന്താനവും വി.മുരളീധരനും മന്ത്രിമാരാവും. തിരുവനന്തപുരത്തു വിജയിക്ക് ഭൂരിപക്ഷം 10,000ത്തില്‍ താഴെ ആയിരിക്കും. 

കൊല്ലത്തു പ്രേമചന്ദ്രന്‍ സംഘിയാണെന്ന ഇടതു പ്രചാരണം ഏശിയില്ല. അദ്ദേഹത്തിനു 30,000-50,000 ഇടയില്‍ വോട്ടു ഭൂരിപക്ഷം ലഭിക്കും.

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളില്‍ 15 ഉം ഡി.എം.കെ നേടും. മന്ത്രിസഭ രാജിവെക്കും. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാവും എന്നീ പ്രവചനങ്ങളും അദ്ദേഹം നടത്തി.

കോട്ടയം സ്വദേശിയായ തോട്ടക്കാട് എന്‍ ഗോപാല കൃഷ്ണന്‍ നായര്‍ 45 വര്‍ഷമായി അധ്യാപകര്‍ക്കു കണക്കു പഠിപ്പിക്കുന്നു. നേരത്തെ എന്‍.സി.ഇ.ആര്‍.ടി പുസ്തക നിര്‍മാണ കമ്മിറ്റിയിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു. മുമ്പു പലപ്രവാശ്യം തെരഞ്ഞടുപ്പു ഫലം കൃത്യമായി പ്രവചിച്ചു ശ്രദ്ധനേടിയിട്ടുണ്ട്. യാത്രചെയ്തും പലരുമായി ആശയ വിനിമയം നടത്തിയും ശേഖരിക്കുന്ന വിവരങ്ങളെ ഗണിതത്തിന്റെ സൂക്ഷ്മതയോടെ അവലോകനം ചെയ്താണ് ഈ പ്രവചനം നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം  (11 minutes ago)

ലോങ്ജംപ് താരം എം.സി. സെബാസ്റ്റ്യൻ അന്തരിച്ചു...  (1 hour ago)

ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (1 hour ago)

രൂപയുടെ മൂല്യത്തില്‍ വന്‍വർദ്ധനവ്...  (1 hour ago)

റെയ്‍ല ഒഡിങ്ക അന്തരിച്ചു...  (1 hour ago)

വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി  (1 hour ago)

ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി  (1 hour ago)

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം....  (2 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (3 hours ago)

അർജന്റീന കുതിക്കുന്നു... ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ  (3 hours ago)

പവന് 400 രൂപയുടെ വർദ്ധനവ്  (3 hours ago)

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ ...  (4 hours ago)

അബിൻ വർക്കിക്ക് BJP-ലേക്ക് ക്ഷണം...! "പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം"...!  (4 hours ago)

വോട്ടർപ്പട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനും  (4 hours ago)

നൂറിലധിനം സൈനികരെ പാകിസ്ഥാന് നഷ്ടമായെന്ന്  (4 hours ago)

Malayali Vartha Recommends