Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എന്താ ഞങ്ങള്‍ മറക്കേണ്ടത്? ശബരിമലയിലൂടെ അകന്നു പോയ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സിപിഎം തന്ത്രമൊരുക്കുന്നു; ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൃഹ സന്ദര്‍ശനം നടത്തി എല്ലാം വിവരിക്കും

25 JUNE 2019 01:07 PM IST
മലയാളി വാര്‍ത്ത

അവസാനം ചര്‍ച്ച നടത്തി ചര്‍ച്ച നടത്തി തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം വിശ്വാസികളായ വോട്ടര്‍മാര്‍ അകന്ന് പോയതാണെന്ന് സിപിഎമ്മിന് ബോധ്യമായി. ഇനിയുള്ള കാലം വലിയ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നതു കൊണ്ട് ഇതുപോലെ പോയാല്‍ പാര്‍ട്ടി തകരും. അതിനാല്‍ നഷ്ടപ്പെട്ട വോട്ടര്‍മാരുടെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ശ്രമം. സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് ഇക്കാര്യങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. അതേസമയം വീട്ടിലെത്തുന്ന നേതാക്കളോട് ഭക്തര്‍ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയാം. ഹിന്ദു ഭക്തരെ മാത്രം വേട്ടയാടിയ കാര്യങ്ങളും മന്ത്രിമാര്‍ ഉള്‍പ്പെടെ പൂജാരിമാരെപ്പോലും അധിഷേപിച്ച കാര്യങ്ങളും ചിലരെങ്കിലും എണ്ണിയെണ്ണി ചോദിക്കുമെന്ന് ഉറപ്പാണ്. 

കേരളത്തില്‍ സിപിഎമ്മിനു വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരുന്നതാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും. അതിനുവേണ്ടി ജൂലൈ 22 മുതല്‍ 28 വരെയുള്ള ഒരാഴ്ചക്കാലം പാര്‍ടിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുമെന്നും കോടിയേരി മാധ്യമങ്ങളോടെ പറഞ്ഞു.

സംസ്ഥാന കമ്മിറ്റി മെമ്പര്‍മാര്‍ ഉള്‍പ്പടെയുള്ള പാര്‍ടിയുടെ നേതാക്കന്മാരും, പ്രവര്‍ത്തകരും, എംപിമാര്‍, എംഎല്‍എമാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ചേര്‍ന്നുകൊണ്ട് ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും. ജനങ്ങളുടെ എല്ലാ കാര്യങ്ങളും കേള്‍ക്കാനും അതിനുവേണ്ട പരിഹാരം കാണാനും അതുവഴി ശ്രമിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി മെമ്പര്‍മാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് മൂന്നു കേന്ദ്രങ്ങളായിലായി മേഖലാ പ്രവര്‍ത്തക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ജൂലൈ 3നു എറണാകുളം, ജൂലൈ 4നു കോഴിക്കോട്, ജൂലൈ 5 തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍. മൂന്നു കേന്ദ്രങ്ങളിലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ലോക്കല്‍ അടിസ്ഥാനത്തില്‍ പാര്‍ട്ടി മെമ്പര്‍മാരുടെ ജനറല്‍ ബോഡി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ജില്ലാ നേതാക്കന്മാര്‍ ഈ റിപ്പോര്‍ട്ട് നല്‍കണം. ലോക്കല്‍ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ച് അനുഭാവി ഗ്രൂപ്പ് അംഗങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കോടിയേരി പറഞ്ഞു.

ഓഗസ്റ്റ് മാസം പ്രാദേശികമായി പാര്‍ടി കുടുംബയോഗങ്ങള്‍ ഒരു ലോക്കലില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

ജൂണ്‍ 26 അടിയന്തിരാവസ്ഥ വിരുദ്ധ ദിനമായി സംഘടിപ്പിക്കും. അടിയന്തരാവസ്ഥയുടെ മറ്റൊരു രൂപത്തില്‍ രാജ്യത്തെ കൊണ്ടുപോകാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്നത്തെ പാര്‍ലമെന്ററി ജനാധിപത്യ ഘടന മാറ്റാനുള്ള ആസൂത്രിതമായ ശ്രമമാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റി രാജ്യത്തെ ഒരു മിലിട്ടറി സ്‌റ്റേറ്റ് ആയി മാറ്റാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളെ മുന്‍നിര്‍ത്തി ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ശക്തമായി മുന്നോട്ടുവെക്കാന്‍ ഈ പ്രചാരണ പരുപാടിയില്‍ കഴിയണം.

എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം 19നു കൃഷ്ണപിള്ള ദിനമായി ആചരിക്കാറുണ്ട്. ഇത്തവണ ആ ദിനത്തില്‍ വീടുകളില്‍ സ്വാന്തന പരിചരണ പ്രവര്‍ത്തനത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഏര്‍പ്പെടണം. കിടപ്പു രോഗികളെ കണ്ട് അവര്‍ക്ക് എന്തെല്ലാം ആവശ്യങ്ങളാണ് വേണ്ടത് എന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയണമെന്നും കോടിയേരി പറഞ്ഞു.

കൂടാതെ 2019ലെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത് പ്രകാരം സംസ്ഥാനത്ത് 514781 മെമ്പര്‍മാര്‍ പാര്‍ടിക്കുണ്ട്. 25695 മെമ്പര്‍മാര്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം സിഎംപി സിപിഐ എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിഎംപിയില്‍ പ്രവര്‍ത്തിച്ച 3160 പേര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചു. അവരില്‍ ഓരോരുത്തര്‍ക്കും വിവിധ പാര്‍ട്ടി ഘടകങ്ങള്‍ നിശ്ചയിച്ചുകൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ പാര്‍ട്ടി എന്ന നിലയിലോ താനെന്ന നിലയിലോ ഇടപ്പെട്ടിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. ആരും മധ്യസ്ഥക്ക് പോയിട്ടില്ല. വിഷയം കോടതി പരിശോധിക്കുന്നുണ്ട്. ബിനോയ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ബിനോയ് തന്നെ തീര്‍ക്കണം എന്നും കോടിയേരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (8 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends