Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു

25 JUNE 2019 08:16 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പൊലീസ് സേനയില്‍ പൊലീസുകാരോ? അതോ റൗഡികളോ? ഹൈക്കോടതിയുടേതാണ് ഈ വിമര്‍ശനം. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ അപേക്ഷകര്‍ക്കെല്ലാം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം നടത്തുമെന്ന് ഡി.ജി.പി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഈ അക്രമസംഭവങ്ങള്‍ നടന്നത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘത്തില്‍ എന്താണ് നടക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചില്ലെന്ന പരാതി ലഭിച്ചാല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം ചിലര്‍ അട്ടിമറിക്കുകയായിരുന്നു. അതോടെയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ കോടതിയെ സമീപിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് എട്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. യുഡിഎഫ് അനുകൂല സംഘടനയിലുള്ള പൊലീസുകാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്ന ആരോപണമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതേ തുടര്‍ന്ന് ഒരു കൂട്ടം പൊലീസുകാര്‍ പൊലീസ് സര്‍വ്വീസ് സഹകരണ സംഘം ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 

അപേക്ഷിച്ചവരില്‍ പകുതി പൊലീസുകാര്‍ക്ക് മാത്രമാണ് കാര്‍ഡ് നല്‍കിയെന്നാണ് ആക്ഷേപം. 6878 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 5900 പേരാണ് പുതുതായി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചത്. തെരഞ്ഞെടുപ്പിന് തിരച്ചറിയില്‍ കാര്‍ഡ് വാങ്ങേണ്ട സമയം പൂര്‍ത്തിയായപ്പോള്‍, 50 ശതമാനത്തില്‍ താഴെ അംഗങ്ങള്‍ക്ക് മാത്രമാണ് തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയുള്ളതെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. സംഘത്തിന്റെ ഓഫീസില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. രാത്രി വൈകിയും മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും കാര്‍!ഡ് കിട്ടിയത്. തുടങ്ങിയ നിരവധി ആക്ഷേപങ്ങളും അവര്‍ ഉന്നയിക്കുന്നു. 

വനിതാ പൊലീസുകാരെ അടക്കമാണ് സസ്‌പെന്റ് ചെയ്തത്. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുമുണ്ടായില്ല. 27നാണ് തെരഞ്ഞെടുപ്പ്. കാര്യങ്ങള്‍ സുതാര്യമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് പരാതിക്കാര്‍ കോടതിയോട് ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോസ്റ്റല്‍ ബാലറ്റ് അനധികൃതമായി ശേഖരിച്ച വിവാദം കെട്ടടങ്ങും മുമ്പാണ് പൊലീസ് അസോസിയേഷനില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലുള്ള പൊലീസുകാരുടെ ഉള്‍പ്പെടെ ബാലറ്റുകള്‍ വ്യാജ വിലാസത്തില്‍ ശേഖരിച്ച് വോട്ട് ചെയ്‌തെന്നായിരുന്നു ആക്ഷേപം, അതിന്റെ തുടര്‍ച്ചയായാണ് സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ അനിഷ്ടസംഭവങ്ങളെന്നും സൂചനയുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (12 minutes ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (22 minutes ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (1 hour ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (2 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (3 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (3 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (4 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (4 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (4 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (5 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (5 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (6 hours ago)

Malayali Vartha Recommends