Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ ഉറ്റവര്‍ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നല്‍കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ വീണ്ടും തുടരുന്നു.

17 JULY 2019 06:06 PM IST
മലയാളി വാര്‍ത്ത

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരുടെ ഉറ്റവര്‍ക്ക് ജോലിയും കുടുംബത്തിന് ധനസഹായവും നല്‍കുന്ന പരിപാടി പിണറായി സര്‍ക്കാര്‍ വീണ്ടും തുടരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇടുക്കി പീരുമേട് ആശുപത്രിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ നഴ്‌സിംഗിനു പഠിക്കുന്ന മകള്‍ ജെസ്സി, ബികോമിനു പഠിക്കുന്ന മകന്‍ ജോഷി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കും. മൊത്തം 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് സാമ്പത്തിക സഹായമായി അനുവദിക്കുന്നത്. തുക കുട്ടികളുടെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകള്‍ക്കുമായി രക്ഷാകര്‍ത്താവിന് പിന്‍വലിക്കാനാവും. 

കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത് നിക്ഷേപിക്കുന്നത്. മാതാവ് കസ്തൂരിയുടെ പേരില്‍ അനുവദിക്കുന്ന തുക ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ലഭിക്കത്തക്കവിധം അനുവദിക്കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. രാജ്കുമാറിന്റെ ഭാര്യയ്ക്ക് ഏതുവകുപ്പില്‍ ജോലി നല്‍കണമെന്ന് പിന്നീട് തീരുമാനിക്കും. പ്രതികളെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുന്നത് ചില പൊലീസുകാര്‍ക്ക് ഹരമാണെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. രാജ്കുമാറിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബത്തിന് സഹായം നല്‍കണമെന്നും അവര്‍ മാതാവ് കസ്തൂരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് കാര്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കി. 

ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പൊലീസ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞമാസം 12 നാണ് രാജ്കുമാര്‍, ശാലിനി, മഞ്ജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്.പിയായിരുന്ന വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം 16 വരെ അറസ്റ്റ് രേഖപ്പെടുത്താതെ രാജ്കുമാറിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു. മുന്‍ എസ്.പിയുടെ ബന്ധു ചിട്ടിയില്‍ നിക്ഷേപം നടത്തിയിരുന്നു. ആ പണം എവിടെയാണെന്ന് കണ്ടെത്തുന്നതിനാണ് നിയമവിരുദ്ധമായി നെടുംകണ്ടം സ്റ്റേഷനില്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ചത്. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലില്‍ ഇരുകൈകളും കെട്ടിയിട്ട ശേഷം നിലത്തിരുത്തിയാണ് മര്‍ദ്ദിച്ചത്. കാലിന്റെ വെള്ളയില്‍ വടികൊണ്ട് അടിച്ച് ഞരമ്പുകള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് സംഘം ഇതുവരെ എസ്.പി വേണുഗോപാലിനെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടില്ല. രാജ്കുമാറിനെ കസറ്റഡിയില്‍ എടുത്തതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നാണ് എസ്.പി പറയുന്നത്. 

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് വിവാദമായപ്പോള്‍ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കിയിരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയില്‍ തന്നെയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷണം മുന്നോട്ട് പോവുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പാര്‍ട്ടി ഇടപെടുമെന്നും കോടിയേരി പറഞ്ഞിരുന്നു. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (22 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (38 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (48 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends