Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനിലയിലാണ് യൂണിവേഴ്‌സിറ്റി കോളജിലെ ആക്ടിംഗ് പ്രിന്‍സിപ്പലിനെ മാറ്റിയതും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചതും

20 JULY 2019 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ആധിപത്യം നഷ്ടപ്പെട്ടേക്കുമെന്ന് സി.പി.എമ്മിന് ആശങ്ക. ഇതേ തുടര്‍ന്നാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നനിലയില്‍ ആക്ടിംഗ് പ്രിന്‍സിപ്പലിനെ മാറ്റിയതും എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പുനസംഘടിപ്പിച്ചതും. എസ്.എഫ്.ഐക്കുള്ളില്‍ കുറേനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അത് ഇത്തരത്തില്‍ കലാശിക്കുമെന്ന് പ്രീക്ഷിച്ചിരുന്നില്ല. നേതാക്കള്‍ കത്തിക്കുത്ത് കേസില്‍ പ്രതികളായതോടെ എ.ഐ.എസ്.എഫുകാര്‍ ഉള്‍പ്പെടെ കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ ശ്രമം നടത്തിയതും എസ്.എഫ്.ഐക്കെതിരെ മറ്റ് സംഘടനകളുമായി കൈകോര്‍ക്കുന്നതും എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ ആദ്യ ദിവസങ്ങളില്‍ കുഴഞ്ഞിരുന്നു. അങ്ങനെയാണ് തല്‍ക്കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. അതോടെ കൊടിമരം നാട്ടാനുള്ള എ.ഐ.എസ്.എഫ്, എ.ബി.വി.പി, കെ.എസ്.യു അടക്കമുള്ളവര്‍ക്ക് തിരിച്ചടിയായി.

പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എസ്.എഫ്.ഐക്ക് ഒപ്പമാണ്. നേതാക്കളുടെ നിലപാടുകളോട് മാത്രമാണ് അവര്‍ക്ക് എതിര്‍പ്പ്. അത് മനസ്സിലാക്കിയാണ് കോളജിലെ എസ്.എഫ്.ഐയുടെ ചുവരെഴുത്തും കൊടിതോരണങ്ങളും മറ്റും സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയത്. കെ.എസ്.യുവും എ.ബി.വി.പിയും അടക്കം ക്യാമ്പസില്‍ പ്രവേശിച്ച് കൊടിനാട്ടുകയോ, ചുമരെഴുത്ത് നടത്തുകയോ ചെയ്താല്‍ അത് എസ്.എഫ്.ഐക്ക് മാത്രമല്ല സി.പി.എമ്മിനും വലിയ നാണക്കേടാവും, പ്രത്യേകിച്ച് പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍. അത് കണക്കിലെടുത്താണ് യൂണിയന്‍ ഓഫീസ് പൂട്ടി ക്ലാസ് മുറിയാക്കാന്‍ തീരുമാനിച്ചത്. സംഘടനയ്‌ക്കെതിരെ മാധ്യമങ്ങളും പ്രധാനവ്യക്തികളും തിരിഞ്ഞതോടെയാണ് സംഘബലം കാണിക്കാന്‍ സെക്രട്ടറിയേറ്റിലേക്ക് അവകാശ സംരക്ഷണം എന്ന മറവില്‍ ശക്തിപ്രകടനം നടത്തിയത്. ജില്ലയിലെ മുഴുവന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കെടുത്ത മാര്‍ച്ച് വലിയ വിജയമായിരുന്നു. മാര്‍ച്ചിനിടെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. 

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രനും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും ഇപ്പോഴും യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാമെന്നോ, മത്സരിക്കാമെന്നോ അവര്‍ക്ക് പ്രതീക്ഷയില്ല. എസ്.എഫ്.ഐയ്ക്ക് ആധിപത്യമുള്ളിടത്ത് മറ്റാരെയെങ്കിലും പ്രവേശിപ്പിക്കാന്‍ അവര്‍ തയ്യാറാകില്ല എന്ന് തന്നെയാണ് ചില സി.പി.ഐ നേതാക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. മുന്നണി ബന്ധംവഷളാകാതിരിക്കാന്‍ വേണ്ടി പലരും കടുത്തനിലപാട് എടുക്കുന്നില്ലെന്ന് മാത്രം. എ.ഐ.എസ്.എഫ് പ്രവര്‍ത്തകയായിരുന്ന മണിമേഖല മത്സരിക്കാന്‍ പ്രകടന പത്രിക സമര്‍പ്പിച്ചപ്പോള്‍ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. അന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി അരുണ്‍ അവര്‍ മത്സരിക്കില്ലെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയ ശേഷം ഉടുതുണി ഉരിഞ്ഞ് എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചിരുന്നു. അതിനെതിരെ യാതൊരു നിയമനടപടിയും എടുപ്പിക്കാന്‍ സി.പി.ഐക്ക് ആയില്ല. 

ഉമ്മന്‍ചാണ്ടിയും ആന്റണിയും അടക്കം മുഖ്യമന്ത്രിമാരായിരുന്നിട്ടും യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കാന്‍ കെ.എസ്.യുവിന് കഴിഞ്ഞില്ല. അവര്‍ക്കും ഭയമാണ്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ മുന്‍തൂക്കം ഉണ്ടാക്കുക എന്നതിനപ്പുറം യൂണിറ്റ് രൂപീകരിക്കാന്‍ കഴിയുമോ എന്ന് അവര്‍ക്കും ഉറപ്പില്ല. വര്‍ഷങ്ങളായി സി.പി.എം തലസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ആയുധം ശേഖരിച്ച് വയ്ക്കുന്നതും ഗുണ്ടകള്‍ രാത്രികാലങ്ങളിലും മറ്റും തമ്പടിക്കുന്നതും യൂണിവേഴ്‌സിറ്റി കോളജ് കേന്ദ്രീകരിച്ചാണ്. അതിനാല്‍ അവിടം യാതൊരു കാരണവശാലും വിട്ട് കൊടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി. എന്നാല്‍ എസ്.എഫ്.ഐയില്‍ ഉള്ള സാമൂഹ്യവിരുദ്ധന്‍മാരെ പുറത്താക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതിന്റെ ഭാഗമായാണ് തല്‍ക്കാലത്തേക്കുള്ള നടപടികള്‍. വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ എല്ലാം പഴയപോലെ ആകുമെന്ന ആത്മവിശ്വസത്തിലാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (19 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (33 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends