ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലഭിക്കുന്ന മലയാളികള്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ച് കായികവകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവര്‍ക്ക് 30 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വര്‍ണം നേടുന്നവരുടെ പരിശീലകര്‍ക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകര്‍ക്ക് 3 ലക്ഷം, വെങ്കലം നേടുന്ന പരിശീലകര്‍ക്ക് രണ്ട് ലക്ഷം എന്നിങ്ങനെയാണ് പാരിതോഷികം.
https://www.facebook.com/Malayalivartha

























