കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!

കാലിഫോർണിയ കേസിൽ അതിനിർണായകമായ പുതിയ വിവരങ്ങൾ പുറത്ത്. പ്രതി അനില ബേബിയുടെ മാതാപിതാക്കൾ യു.എസിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കൃത്യമായ ആസൂത്രണത്തോടെ ഈ ദാരുണമായ കൊലപാതകങ്ങൾ അരങ്ങേറിയതെന്നാണ് പുതിയ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം പ്രതിയുടെ മാതാപിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ഈ കൊലപാതകങ്ങളെക്കുറിച്ച് എന്തെങ്കിലും മുന്നറിയിപ്പ് ഇവർക്ക് കിട്ടിയിരുന്നോ
എന്നറിയാൻ യു.എസ് പോലീസ് ഇവരെ നിലവിൽ കടുത്ത നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രണ്ടുപേരെയും വകവരുത്താൻ പ്രതി മുൻകൂട്ടി തയ്യാറാക്കിയ രണ്ട് പ്രത്യേക കത്തികളെക്കുറിച്ചും, പിടിവലിക്കിടെ പ്രതിയുടെ മുഖത്തുണ്ടായ പരിക്കുകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























