ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഹോർമുസ് വീണ്ടും പോർക്കളമാകാനും ക്രൂഡോയിൽ വില കത്തിക്കയറാനും വഴിവച്ചത് ഇറാൻ തൊടുത്ത ‘സർപ്രൈസ് മിസൈൽ’. ലോകം ചർച്ച ചെയ്യുന്ന ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ . ഇറാന്റെ പ്രതിരോധ ചരിത്രത്തിലെ ഒരു പുതിയ വഴിത്തിരിവാണ് രാജ്യത്തിന്റെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരിയായ ഈ മിസൈൽ ഇപ്പോൾ ഇറാൻ പ്രയോഗിക്കുന്നതിലൂടെ ആ യുദ്ധത്തിൽ ഇനി വരാൻ പോകുന്ന വലിയ സർവ നാശത്തെയാണ് വിളിച്ചു പറയുന്നത് .
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോർമുസിൽ മൂന്ന് ഇറാൻ എണ്ണക്കപ്പലുകളെ യുഎസ് സൈന്യം ആക്രമിച്ചത്. എന്നാൽ, ഇതിലേക്ക് വഴിവച്ചത് യുഎസിനു നേർക്കുള്ള ഇറാന്റെ മിസൈൽ ആക്രമണമായിരുന്നു. 1200 കിലോമീറ്റർ റേഞ്ചുള്ള ‘ഖാസിം ബാസിർ’ എന്ന മീഡിയം-റേഞ്ച് ആന്റി ഷിപ് ബാലിസ്റ്റിക് മിസൈലാണ് ഹോർമുസിൽ യുഎസ് പടക്കപ്പലായ യുഎസ്എസ് ജോർജ് വാഷിങ്ടണിനു നേരെയെത്തിയത്. മിസൈലുകളെ വിജയകരമായി ചെറുത്തെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുഎസുമായി കഴിഞ്ഞ ഫെബ്രുവരി അവസാനം ആരംഭിച്ച ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഖാസിം ബാസിർ ഉപയോഗിച്ചത്. ഇറാന്റെ നീക്കം ലക്ഷ്യം കണ്ടില്ലെങ്കിലും യുഎസ് സൈന്യം അതീവ ജാഗ്രതയിലായി.ഇറാന്റെ മിസൈൽ ശേഖരങ്ങൾക്ക് കോട്ടംതട്ടിയിട്ടില്ലെന്ന് മാത്രമല്ല, കൈയിൽ ‘വജ്രായുധങ്ങളും’ ഉണ്ടെന്നത് യുഎസിനെ ഞെട്ടിപ്പിച്ചിട്ടുമുണ്ട്. ഇറാന്റെ അപ്രതീക്ഷിത പ്രകോപനത്തിന് തിരിച്ചടിയായാണ് ഖാർഗ് ദ്വീപിന് സമീപം മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകളെ യുഎസും ആക്രമിച്ചത്. പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുകയറി.യുഎസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി നൽകാനുള്ള കരുത്ത ഇറാനുണ്ടെന്ന്
ഇറാന്റെ ആക്ടിങ് പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ മാജിദ് ഐബിൻ റീസ പറഞ്ഞു. ഇറാന്റെ താൽപ്പര്യങ്ങളെ ഹനിക്കുന്ന നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടായാൽ കടുപ്പമേറിയതും വേദനിപ്പിക്കുന്നതുമായ തിരിച്ചടി ഇറാൻ നൽകുമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും പറഞ്ഞു. ഹോർമുസിൽ ഇറാന്റെ കപ്പലുകളെ തടയുന്നത് മാത്രമല്ല, ആക്രമണത്തിന് ഇപ്പോൾ അതേനാണയത്തിൽ ഇറാനിലേക്ക് കടന്നുചെന്നും തിരിച്ചടി കൊടുക്കുകയാണ് യുഎസ്. ഇതാണ് ഇറാനെ അലോസരപ്പെടുത്തുന്നത്.
കാലങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന നിഷ്ക്രിയമായ ശൈലിയിൽ നിന്ന്, ഭീഷണികളെ മുൻകൂട്ടി കണ്ട് സജീവമായി നേരിടുന്ന ഒരു പുതിയ തന്ത്രപരമായ കാഴ്ചപ്പാടിലേക്കാണ് ഇറാൻ ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. ആയുധ കരുത്തിൽ ഒട്ടും പിന്നിലല്ല ഇറാൻ എന്നുള്ളത് വ്യക്തമാണ് . പലപ്പോഴും ആയുധപ്പുരകൾ അമേരിക്ക തകർത്തെന്ന് അവകാശപ്പെടുമ്പോഴാണ് ഇറാൻ കൂടുതൽ കരുത്താർജിക്കുന്നത് .
നാലുകോണുകളിൽ നിന്നും സാമ്പത്തികമായും രാഷ്ട്രീയമായും കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടയിലും രാജ്യത്തിന്റെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇറാൻ പുലർത്തുന്ന നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ മിസൈലിന്റെ വരവ്.
https://www.facebook.com/Malayalivartha
























