സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം...

സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ 375 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭ്യമായത്.
സംസ്ഥാനത്തെ 14 ജില്ല ആശുപത്രികൾ, എട്ടു താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 184 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 102 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നേരത്തെ എൻ.ക്യു.എ.എസ് അംഗീകാരം നേടിയിരുന്നു.
പ്രാഥമിക ആരോഗ്യകേന്ദ്രം തുറവൂർ, എറണാകുളം (93.67 ശതമാനം), പ്രാഥമിക ആരോഗ്യകേന്ദ്രം നടത്തറ, തൃശൂർ (93.27 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം വല്ലംകുളം, പത്തനംതിട്ട (91.65 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം പാനിൽ, പത്തനംതിട്ട (93.96 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം മാന്തുക, പത്തനംതിട്ട (89.77 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം മണിമൂളി, മലപ്പുറം (87.74 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം മാമങ്കര, മലപ്പുറം (87.01 ശതമാനം), ജനകീയ ആരോഗ്യ കേന്ദ്രം ചിറക്കൽ, കണ്ണൂർ (91.85 ശതമാനം), പ്രാഥമിക ആരോഗ്യകേന്ദ്രം കരിന്തളം, കാസർകോട് (95.78 ശതമാനം), നഗര പ്രാഥമികാരോഗ്യകേന്ദ്രം വി.ആർ പുരം, തൃശൂർ (92.57 ശതമാനം) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭ്യമായത്.
https://www.facebook.com/Malayalivartha



























