Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..


മരുമകളുടെ ക്രൂരത..അമ്മായിയച്ഛനെ അതിക്രൂരമായി കൊന്ന് മരുമകളുടെ വാടകക്കൊലയാളികൾ..ഷാലുവിന്റെ നീക്കങ്ങൾ സദാ നിരീക്ഷിക്കാനായി സി സി ടി വികൾ..


80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..


മുഖ്യമന്ത്രി വിഡി സതീശന് മേൽ രാഷ്ട്രീയ സമ്മർദ്ദം..സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ രംഗത്തിറങ്ങിയത്... ഇന്ത്യാ മുന്നണിയുടെ ദേശീയ നേതാക്കളിലാണ് സി പി എം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നു..

മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..

08 SEPTEMBER 2026 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...

ഈ തെറ്റുകൾ ഇനിയും തിരുത്തിയില്ലെങ്കിൽ പണി കിട്ടും . നടൻ മോഹൻലാലിന് വരെ മാറ്റേണ്ടി വന്നു . മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ വാഹന രജിസ്‌ട്രേഷന്‍ (ആര്‍.സി) രേഖകളില്‍ നിന്നും പേരിനൊപ്പമുണ്ടായിരുന്ന 'ലഫ്റ്റനന്റ് കേണല്‍', 'ഡോക്ടര്‍' തുടങ്ങിയ ഔദ്യോഗിക പദവികള്‍ മോട്ടോര്‍ വാഹനവകുപ്പ് നീക്കം ചെയ്തു. താരത്തിന്റെ പേര് മാത്രം നിലനിര്‍ത്തിയാണ് ആര്‍.സി ബുക്കില്‍ പുതിയ തിരുത്തല്‍ വരുത്തിയത്.മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള 'KL 7 CU 2020' നമ്പര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകളിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയത്.

 

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ക്ക് സമാനമായ പേര് മാത്രമേ വാഹന രജിസ്‌ട്രേഷന്‍ രേഖകളിലും ചേര്‍ക്കാന്‍ പാടുള്ളൂ എന്ന കേന്ദ്ര-സംസ്ഥാന നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഈ നടപടി.വാഹനവുമായി ബന്ധപ്പെട്ട ചില ഓണ്‍ലൈന്‍ സേനങ്ങള്‍ക്കായി മോഹന്‍ലാലിന്റെ ഏജന്റ് അടുത്തിടെ മോട്ടോര്‍ വാഹനവകുപ്പിന്റെ (ആര്‍.ടി.ഒ) ഓഫീസിലെത്തിയിരുന്നു. എന്നാല്‍ വാഹനത്തിന്റെ ആര്‍.സി ബുക്കിലെ പേരും മോഹന്‍ലാലിന്റെ ആധാര്‍ കാര്‍ഡിലെ പേരും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ സിസ്റ്റത്തില്‍ സാങ്കേതിക തടസ്സം നേരിടുകയായിരുന്നു.രേഖകള്‍ തമ്മില്‍ ഒത്തുപോകാതിരുന്നതോടെ തുടര്‍നടപടികള്‍ തടസ്സപ്പെട്ടു.

 

ഇതേത്തുടര്‍ന്ന് ആര്‍.സി രേഖകളിലെ പേര് ആധാര്‍ കാര്‍ഡിലുള്ളതുപോലെ കൃത്യമാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി പേരുമാറ്റം വരുത്തിയത്.ഇതുവരെ മോഹന്‍ലാലിന്റെ വാഹന രേഖകളില്‍ 'ലഫ്റ്റനന്റ് കേണല്‍ ഡോ. വി മോഹന്‍ലാല്‍' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രാദേശിക ആര്‍.ടി ഓഫീസില്‍ വെച്ച് തിരുത്തലുകള്‍ വരുത്തിയതോടെ ഇത് ഇപ്പോള്‍ 'വിശ്വനാഥന്‍ നായര്‍ മോഹന്‍ലാല്‍' എന്നായി മാറിയിട്ടുണ്ട്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര വാഹനമാണിത്.

വാഹന ഉടമസ്ഥരുടെ പേരില്‍ ഔദ്യോഗിക പദവികളോ ബിരുദങ്ങളോ ചേര്‍ക്കാന്‍ നിയമപരമായി വ്യവസ്ഥയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വ്യക്തിഗത തിരിച്ചറിയല്‍ രേഖയായ ആധാറുമായി പരിധികളില്ലാതെ വാഹന്‍ സാരഥി പോര്‍ട്ടല്‍ ബന്ധിപ്പിച്ചതോടെയാണ് ഇത്തരം തിരുത്തലുകള്‍ രാജ്യത്തുടനീളം നിര്‍ബന്ധമാക്കിയത്.സമാനമായ രീതിയില്‍ അടുത്തിടെ ഗതാഗത വകുപ്പില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു മുന്‍ ഗതാഗതമന്ത്രിയും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസന്‍സിലെ പേരുമാറ്റം. ലൈസന്‍സില്‍ പേരിനൊപ്പം ചേര്‍ത്തിരുന്ന 'എം.എല്‍.എ' എന്ന പദം മോട്ടോര്‍ വാഹനവകുപ്പ് നീക്കം ചെയ്തിരുന്നു.

 

വിവാദങ്ങള്‍ക്ക് പിന്നാലെ നല്‍കിയ പുതിയ ലൈസന്‍സില്‍ 'കെ.ബി. ഗണേഷ് കുമാര്‍' എന്ന് മാത്രമാണ് നിലവിലുള്ളത്. ലൈസന്‍സില്‍ പേരിനൊപ്പം പ്രോട്ടോകോള്‍ പദവിയായ 'എം.എല്‍.എ' എന്ന് അനധികൃതമായി ചേര്‍ത്തതില്‍ വകുപ്പുതല അന്വേഷണം നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് പേരും വിലാസവും തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ തന്നെ അപേക്ഷ നല്‍കിയത് ആധാര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ ഉള്ളതുപോലെ മാത്രമേ ഡ്രൈവിങ് ലൈസന്‍സിലും പേര് രേഖപ്പെടുത്താവൂ

 

എന്നാണ് മോട്ടോര്‍ വാഹന നിയമത്തിലെ കശനമായ ചട്ടം. എന്നാല്‍ ആറ്റിങ്ങല്‍ ആര്‍.ടി.ഒയില്‍ നിന്ന് നേരത്തെ അനുവദിച്ച ലൈസന്‍സില്‍ 'എം.എല്‍.എ' എന്ന് കൂട്ടിച്ചേര്‍ത്തത് വലിയ തോതില്‍ മാധ്യമ ശ്രദ്ധ നേടുകയും വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച ലൈസന്‍സ് ആയതിനാല്‍ അന്ന് അപേക്ഷയോടൊപ്പം നല്‍കിയ രേഖകളോ ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥന്റെ വിവരങ്ങളോ സിസ്റ്റത്തില്‍ ലഭ്യമായിരുന്നില്ല. അതിനാല്‍ തന്നെ ഈ വിഷയത്തിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഗതാഗത വകുപ്പിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പ്രമുഖരുടെ രേഖകളില്‍ നിയമപരമായ തിരുത്തലുകള്‍ വന്നതോടെ സാധാരണക്കാരും വാഹന രേഖകള്‍ ആധാറുമായി കൃത്യമായി ലിങ്ക് ചെയ്യാനുള്ള നടപടികളിലാണ്.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം (Motor Vehicles Act) വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലോ (RC Book), നമ്പർ പ്ലേറ്റിലോ ഔദ്യോഗിക പദവികൾ,

 

ബിരുദങ്ങൾ, തൊഴിൽ എന്നിവ രേഖപ്പെടുത്താൻ അനുവാദമില്ല. ഇതുമായി ബന്ധപ്പെട്ട പ്രധാന നിയമവശങ്ങൾ ഇവയൊക്കെയാണ്..വാഹന രജിസ്ട്രേഷൻ സമയത്ത് ആധാർ കാർഡ് പോലെയുള്ള ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലുള്ളവ്യക്തിയുടെ യഥാർത്ഥ പേര് മാത്രമേ 'ഉടമസ്ഥന്റെ പേര്' (Owner Name) എന്ന കോളത്തിൽ ചേർക്കാൻ സാധിക്കൂ..ഡോക്ടർ (Dr.), അഡ്വക്കേറ്റ് (Adv.), എഞ്ചിനീയർ (Er.) തുടങ്ങിയ ബിരുദപ്പേരുകളോ, രാഷ്ട്രീയ-ഔദ്യോഗിക പദവികളോ ആർ.സി ബുക്കിലെ പേരിനൊപ്പം നിയമപരമായി ചേർക്കാനാകില്ല.. സ്വകാര്യ വാഹനങ്ങളിൽ പദവികളും ബോർഡുകളും വെക്കുന്നത് ഹൈക്കോടതി കർശനമായി വിലക്കിയിട്ടുണ്ട്. ഗവൺമെന്റ് പ്ലീഡർമാർ,

 

പോലീസ്, ജഡ്ജിമാർ തുടങ്ങിയവർ പോലും തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ ഇത്തരം പദവികൾ കാണിക്കരുതെന്ന് Kerala High Court വ്യക്തമാക്കിയിട്ടുണ്ട്..സർക്കാർ ഉടമസ്ഥതയിലുള്ള ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമാണ് കേരള മോട്ടോർ വാഹന ചട്ടങ്ങളിലെ (Rule 92A) വ്യവസ്ഥകൾ പ്രകാരം പദവികൾ കാണിക്കുന്ന ബോർഡുകൾ വെക്കാൻ അനുമതിയുള്ളത്. എന്നാൽ ഈ വാഹനങ്ങളുടെയും ആർ.സി ബുക്കിൽ വ്യക്തിയുടെ പേരിന് പകരം വകുപ്പിന്റെയോ പദവിയുടെയോ പേരായിരിക്കും ഉണ്ടാവുക..ചുരുക്കത്തിൽ, വ്യക്തിഗതമായ വാഹന രജിസ്ട്രേഷനിൽ ഔദ്യോഗിക പദവികളോ ബിരുദങ്ങളോ ചേർക്കുന്നത് മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനമാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT അസാധാരണമായ കാലാവസ്ഥ  (2 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (6 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (12 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (16 minutes ago)

ഫുള്‍ 80s വൈബ്!  (29 minutes ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (1 hour ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (2 hours ago)

സതീശനെ ഹൈക്കമാന്റിന് വിശ്വസിക്കാനാവില്ല.  (2 hours ago)

ഇ.ഡിയുടെ കത്ത് ലഭിച്ചതായി രമേശ് ചെന്നിത്തല,  (2 hours ago)

സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി പത്തനാപുരം വാഴപ്പാറയിലെ മിനി കുറ്റാലം  (3 hours ago)

Malayali Vartha Recommends