കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്...

കലിഫോർണിയ മിൽപിറ്റാസ് മലയാളി ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും പ്രവാസി ലോകം ഇപ്പോഴും മുക്തമായിട്ടില്ല. ക്രൂരമായ അക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യുവിന്റെ ഭൗതികശരീരം ലിവർമോറിലെ പള്ളിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കണ്ടത് കണ്ണീരണിയിക്കുന്ന രംഗങ്ങളാണ്. പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയ സുഹൃത്തുക്കളും പ്രവാസികളും വേദിയിൽ വിങ്ങിപ്പൊട്ടി. ഒരു വശത്ത് നിയമനടപടികൾ അതിവേഗം പുരോഗമിക്കുമ്പോൾ, മറുവശത്ത് അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെയും തകർന്ന കുടുംബങ്ങളുടെയും പുനരധിവാസത്തിനായി പ്രവാസി ലോകം മാതൃകാപരമായ കൈത്താങ്ങാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























