വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ഇങ്ങനെ പോയാൽ പിണറായിയും കുടുംബവും വനവാസത്തിന് പോകേണ്ടി വരും..സിപിഎമ്മിന്റെ സുപ്രധാനമായ വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുകയാണ്. സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യത. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക.
കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്.സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആര്‍ ഇടണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി നല്‍കിയ കത്ത്
പിണറായിയെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതാണ്. സിപിഎമ്മില്‍ പിണറായി വിജയന്റെ ഏകഛത്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയ തിരിച്ചടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.വിശാല സംസ്ഥാന കമ്മിറ്റി ചേർന്ന് വീഴ്ചകൾ തിരുത്തി പാർട്ടിയെ നവീകരിക്കാനുള്ള നീക്കത്തിനിടെയാണ് ഈ പ്രതിസന്ധിയും പാർട്ടി അഭിമുഖീകരിക്കുന്നത്. ലാവലിൻ കേസിൽ മുമ്പ് പിണറായി പ്രതിയായപ്പോൾ അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പദവിയോ അല്ലാത്തതിനാൽ
തുടരുന്നതിൽ രാഷ്ട്രീയ ശരികേടില്ലെന്നായിരുന്നു അന്ന് പാർട്ടി വിലയിരുത്തിയത്.വീണ്ടും ഇ.ഡി പൂട്ടുമുറുക്കുന്നത് സിപിഎമ്മിന്റെ തിരിച്ചുവരവിനും മുന്നോട്ടുപോക്കിനും വലിയ കൂനിന്മേല്‍ കുരുവായി മാറിയിരിക്കുന്നു. കൃത്യമായി വിശാല സംസ്ഥാന സമിതി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഇ.ഡി തെളിവുരേഖകള്‍ സഹിതം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത് പിണറായി വിജയനെ പാര്‍ട്ടിയില്‍ കൂടുതല്‍ ദുര്‍ബലനാക്കും.
https://www.facebook.com/Malayalivartha

























