ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്

ചേര്‍ത്തല ഒറ്റപ്പുന്നയില്‍ ദേശീയപാതയിലെ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് വീണു. ഗുരുവായൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 അടി ഉയരത്തില്‍ നിന്നാണ് കാര്‍ മറിഞ്ഞത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ അശ്വതി, ഷാനി, നസ്രിന്‍, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗര്‍ഭിണിയാണ്. അശ്വതിയുടെ ഭര്‍ത്താവാണ് സതീഷ്.
https://www.facebook.com/Malayalivartha



























