Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത്; വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ട്രാക്കില്‍ മൂത്രം ഒഴിക്കുന്ന വീഡിയോ ആഘോഷിക്കുന്നവരും, ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ...

20 JULY 2019 04:56 PM IST
മലയാളി വാര്‍ത്ത

'ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവശ്യമാണ്. പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ. ഇത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ റെയില്‍വെ ട്രാക്കില്‍ മൂത്രമൊഴിക്കേണ്ടിവന്ന ലോക്കോ പൈലറ്റിന്റെ വാക്കുകളാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ലോക്കോ പൈലറ്റായ പ്രദീപ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ, ഞങ്ങളും മനുഷ്യരാണ് എന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇപ്പോഴത്തെ വൈറല്‍ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിക്കുന്നത് ... ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് ... കേരളത്തിന് വെളിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ് കുറവാണ് ... ചെന്നൈ - വിജയവാഡ 430 KM ആണ്... പല ട്രെയിനുകള്‍ക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല ... അത്രയും ദൂരം ട്രെയിനില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല ... ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത് തന്നെ ....

വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച്‌ ആഹാരം വളരെ കുറച്ച്‌ മാത്രമേ കഴിക്കൂ ... അത് പോലെ വെള്ളവും ... വെള്ളം സമയത്ത് കുടിക്കാത്തത് കൊണ്ട് മിക്ക ലോക്കോ പൈലറ്റുമാര്‍ക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് ...ഇനി മെമുവിന്റെ കാര്യം എടുത്താല്‍ , അതില്‍ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു ... ട്രെയിന്‍ ഓടുമ്ബോള്‍ ലോക്കോ പൈലറ്റ് എപ്പോഴും DMH എന്നൊരു ഹാന്‍ഡില്‍ അമര്‍ത്തി പിടിച്ച്‌ ആണ് ട്രെയിന്‍ ഓടിക്കേണ്ടത് ... ഹാന്‍ഡിലില്‍ നിന്നും കൈ എടുത്താല്‍ ട്രെയിന്‍ അവിടെ നില്‍ക്കും ... വാട്ടര്‍ബോട്ടിലില്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ കഴിയാറില്ല .. ട്രെയിന്‍ നിര്‍ത്തുമ്ബോള്‍ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്ബ് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും ... ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം ...

സിംഗിള്‍ മാന്‍ വര്‍ക്കിംഗ് ആയത് കൊണ്ട് ട്രെയിന്‍ നിര്‍ത്തുമ്ബോള്‍ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല .. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാര്‍ട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച്‌ തിരുവനന്തപുരത്ത് വരാന്‍ വൈകിട്ട് 7.25 ആകും .... അത്രയും സമയം വെള്ളം കുടിക്കാതെ , ആഹാരം കഴിക്കാതെ , മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കു .. ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവശ്യമാണ് ... പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ ....ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ ... ഞങ്ങളും മനുഷ്യരാണ് ....

( എഞ്ചിനില്‍ ടോയ്ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം , ഞങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ പ്രാഥമിക ആവിശ്യം നിര്‍വ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാല്‍ ഞങ്ങള്‍ ഹാപ്പിയാണ് ) സി . പ്രദീപ് ലോക്കോ പൈലറ്റ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (4 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (4 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (6 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (7 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (7 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (8 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (8 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (9 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (9 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (9 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (9 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (9 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (9 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (10 hours ago)

Malayali Vartha Recommends