യൂണിവേഴ്സിറ്റി കോളേജ് സംഭവം...വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ കേരള സര്‍വ്വകലാശാല വിസിയുടെ വീട് ഉപരോധിക്കാനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറിപ്പോയി. കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി രാവിലെ എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചത് വിസിയുടെ ഭാര്യ പിതാവിന്റെ വീടായിരുന്നു. 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച എബിവിപിക്കാര്‍ അമളി മനസ്സിലായെങ്കിലും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കും വരെ പ്രതിഷേധം തുടര്‍ന്നു.
അതേസമയം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്‍കൂട്ടി അറിയുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് 4 കെ എസ് യു വനിതാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കഌഫ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. 6 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
https://www.facebook.com/Malayalivartha