Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എന്താണാവോ ഈ ' ധാര്‍മിക രോക്ഷത്തിനു ' കാരണം ? സികെ ജാനു കാറോടിക്കുന്നത് സഹിക്കാത്തവര്‍ക്ക്, രമ്യയുടെ കാറും താങ്ങില്ല:- ഇത് ശശി തരൂരിനോടോ, കെ മുരളീധരനോടോ ഇവർ ചോദിക്കുമോ? ചൊറിച്ചിൽ സി കെ ജാനു കാർ ഓടിക്കുമ്പോഴും രമ്യ ഹരിദാസിന് കാറ് വാങ്ങുമ്പോഴും... മേലാള ആണുങ്ങളുടെ ധാർമിക രോഷം പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്

21 JULY 2019 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കഴിഞ്ഞ ദിവസമാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുവാനായി പണ പിരിവിന് യൂത്ത് കോണ്‍ഗ്രസ് ഇറങ്ങിയത്. സംഭവം വിവാദത്തില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായി രമ്യയെ അനുകൂലിച്ച്‌ ജെ എസ് അടൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

സി കെ ജാനു കാറോടിക്കുന്നത് കണ്ടപ്പോള്‍ ചിലര്‍ക്ക് ഇഷ്ട്ടപെട്ടില്ലെന്നും അതേ ആളുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപിയും സാമ്ബത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു നേതാവിനു വേണ്ടി സഹപ്രവര്‍ത്തകര്‍ കാര്‍ വാങ്ങി കൊടുക്കുന്നത് സഹിക്കാവുന്നതിനപ്പുറമാണെന്നും ജെഎസ് അടൂര്‍ പറയുന്നു. ഇത്തരക്കാരുടെ ധാര്‍മിക രോക്ഷത്തിനു കാരണം 1.58 ലക്ഷത്തോളം വോട്ടുകള്‍ക്ക് രമ്യ ജയിച്ചതാണെന്നും പാട്ടും പാടി നടക്കുമെന്ന് പരിഹസിച്ചവര്‍ക്ക് പാര്‍ലമെന്റില്‍ പോയി ഇംഗ്ലീഷില്‍ സംസാരിക്കുന്നത് സഹിക്കുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

പണ്ട് സി കെ ജാനു ഒരു കാറോടിക്കുന്നത് കണ്ടപ്പോള്‍ ചില മേലാള 'പുരോഗന ' കാരികള്‍ക്ക് ഇഷ്ട്ടപെട്ടില്ല . ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള ഏക സ്ത്രീയും ഏറ്റവും സാമ്ബത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു എം പി ക്കു അവര്‍ക്ക് അവരുടെ സഹ പ്രവര്‍ത്തകര്‍ ഒരു കാര്‍ വാങ്ങി കൊടുക്കുന്നത് മേലാള വര്‍ഗത്തിന് താങ്ങുവാന്‍ സാധിക്കുന്നില്ല . ഇത് ടാര്‍ജറ്റ് ചെയ്യൂ എന്ന് പറഞ്ഞു അളറിയാതെ എനിക്കും കിട്ടി രണ്ടു വാട്‌സ് ആപ്പ് മെസ്സേജ് . ഈ രണ്ടു ലക്ഷം കഥയോടൊപ്പം എനിക്ക് കിട്ടിയ മെസ്സേജ് Start charator assassination in social media

പലരും ഈ വിഷയത്തില്‍ എന്നെ ടാഗുന്നത് കൊണ്ടും ഒരു പാട് ഫോര്‍വേര്‍ഡ് മെസ്സേജുകള്‍ ഇന്‍ബോക്‌സില്‍ വന്നത് കൊണ്ടാണ് എഴുതിയത് .

എന്താണാവോ ഈ ' ധാര്‍മിക രോക്ഷത്തിനു ' കാരണം .? എട്ട് നിലയില്‍ പൊട്ടും എന്ന് നിലവിളിച്ചു നടന്നവര്‍ക്കു അവര്‍ 1.58 ലക്ഷത്തോളം വോട്ടുകള്‍ക്ക് ജയിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നു .പാര്‍ലമെന്റില്‍ പോയി പാടുമോ എന്ന് ചോദിച്ചവര്‍ അവര്‍ അവിടെപ്പോയി ഇഗ്‌ളീഷില്‍ സംസാരിക്കുന്നത് സഹിക്കുന്നില്ല . അപ്പോള്‍ ആണ് അവര്‍ക്ക് കാറു വാങ്ങി കൊടുക്കുന്നു എന്നത് ' ധാര്‍മ്മിക രോക്ഷം ' പടര്‍ത്തുന്നത് . കാരണം അവര്‍ക്ക് 'രണ്ടു ലക്ഷം ' ശമ്ബളം കിട്ടുന്നുണ്ടത്രേ . അവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് മാസം ആയില്ല . ആലത്തൂര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ് . അവര്‍ അവിടെയാകമാനം സൈക്കിള്‍ ചവിട്ടിയോ അതോ ലൈന്‍ ബസിനോ പോകണമോ ?

അവരുടെ മണ്ഡലത്തിലെ അവര്‍ക്ക് സഹപ്രവര്‍ത്തകര്‍ അവര്‍ക്ക് കാറു വാങ്ങി കൊടുത്താല്‍ ആര്‍ക്കാണ് ഇവിടെ പ്രശ്‌നം ? അതും പരസ്യമായി അവരുടെ ഇടയില്‍ പിരിവെടുത്തു. അല്ലാതെ കോഴപ്പണം കൊണ്ടോ എന്തെങ്കിലും ചെങ്ങാത്ത മുതലാളിമാര്‍ സ്‌പോണ്‍സര്‍ ചെയ്തത് ഒന്നുമല്ലല്ലോ. ? പിന്നെ ലോണ്‍ എടുത്ത തന്നെയേ കാര്‍ വാങ്ങുവാന്‍ ആര്‍ക്കാണ് നിര്‍ബന്ധം ? അവരുടെ പാര്‍ട്ടിക്കാര്‍ക്ക് അവരുടെ നാഷണല്‍ കോര്‍ഡിനേറ്ററും പിന്നെ എം പി യുമായ ഒരാള്‍ക്ക് കാറു വാങ്ങി കൊടുത്താല്‍ ആര്‍ക്കാണ് പ്രശ്‌നം ?

ഇവിടെ ചിലര്‍ ഏറ്റവും വിലകൂടിയ കാറുകള്‍ ഉപയോഗിച്ചാല്‍ കുഴപ്പമില്ല . ലാന്‍ഡ്‌സ് റോവറും , മിനി കൂപ്പറും , പിന്നെ ഓഡിയും ബി എം ഡബ്ല്യൂ വും ഉപയോഗിച്ചാല്‍ പ്രശ്‌നമില്ല .ഇവിടെയുള്ള എംപി മാര്‍ക്ക് എത്ര കാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല ചില മേലാളന്മാര്‍ക്ക് എന്തും ആകാം . അവര്‍ക്ക് ചെങ്ങാത്ത മുതലാളിമാര്‍ കാറോ അല്ലെങ്കില്‍ മക്കള്‍ക്ക് വന്‍ ശമ്ബള ജോലിയോ ഒക്കെ കിട്ടിയാല്‍ ഒരു പ്രശ്‌നവും ഇല്ല . ഇവിടെ ഒരു പണിയും ചെയ്യാത്തവര്‍ അഴിമതി കാണിച്ചു ഒന്നോ രണ്ടോ കാര്‍ വാങ്ങി പാര്‍ട്ടി നിറ മാലകള്‍ അണിയിച്ചൊരുക്കി കറങ്ങി നടന്നാല്‍ ഒരു പ്രശ്‌നവുമില്ല .

എന്നാല്‍ ഒരു സി കെ ജാനു കാറോടിക്കുന്നത് കാണുമ്ബോഴോ അല്ലെങ്കില്‍ ഒരു രമ്യ ഹരിദാസിന് അവരുടെ മണ്ഡലത്തിലെ അവരുടെ സഹ പ്രവര്‍ത്തകര്‍ ഒരു മഹീന്ദ്ര വണ്ടി പരസ്യമായി പിരിച്ചു പരസ്യമായി വാങ്ങി കൊടുക്കുന്നതോ ചില മേല്‍ജാതി മേലാള സാറുന്മാര്‍ക്ക് സഹിക്കില്ല .

രമ്യ ഹരിദാസിന് എന്തെ അവരുടെ പാര്‍ട്ടിക്കാര്‍ ഒരു വണ്ടി മേടിച്ചു കൊടുത്താല്‍ ചിലര്‍ക്ക് പെട്ടന്ന് ' ധാര്‍മ്മിക ' രോക്ഷം പൊട്ടുന്നത് .?പണ്ട് അവരെ ട്രോളി അവര്‍ എട്ടു നിലയില്‍ പൊട്ടും എന്ന് പറഞ്ഞവരൊക്കെയാണ് ഇപ്പോള്‍ അവര്‍ കാറില്‍ സഞ്ചരിക്കുന്നത് കാണുമ്ബോഴും എം പി ശമ്ബളം മേടിക്കുമ്ബോഴും വല്ലാത്ത അസ്വസ്ഥത . ഇതൊന്നും ശശി തരൂരിനോടോ അല്ലെങ്കില്‍ കെ മുരളീധരനോടോ ഇവര്‍ ചോദിക്കില്ല . ചൊറിച്ചില്‍ സി കെ ജാനു കാറോടിക്കുമ്ബോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലുള്ള സഹ പ്രവര്‍ത്തകര്‍ കാറു വാങ്ങുമ്ബോഴുമാണ് .അപ്പോഴാണ് 'ധാര്‍മ്മിക രോക്ഷം ' മേലാള ആണുങ്ങള്‍ക്ക് അണപൊട്ടി ഒഴുകുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (16 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (30 minutes ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (3 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (3 hours ago)

പിണറായി രാജി വയ്ക്കും..?!  (3 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (3 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (4 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (7 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (7 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (7 hours ago)

Malayali Vartha Recommends