Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വൈറലായി കളക്ടര്‍... ഹര്‍ത്താലുകള്‍ ഇല്ലാതായതോടെ മഴയവധിയില്‍ കണ്ണും നട്ട് കേരളം; മഴ കനത്തതോടെ രാവിലെ എഴുന്നേറ്റ് അവധിയില്ലേയെന്ന് നോക്കേണ്ട അവസ്ഥ; അതിനിടെ മഴ അവധിക്കായി പത്തനംതിട്ട കളക്ടറുടെ പേജില്‍ രസകരമായ മഴ പൊങ്കാല

22 JULY 2019 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടാകുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം. പലപ്പോഴും അവധി നോക്കിയിട്ട് പോയില്ലെങ്കില്‍ ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ വെള്ളം കുടിക്കും. മക്കള്‍ തിരിച്ചെത്തിയാല്‍ ആരും വീട്ടില്‍ കാണില്ല. കഴിഞ്ഞ തവണത്തെ മഴയില്‍ തിരുവനന്തപുരം കളക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചത് വളരെ വിവാദമായിരുന്നു. അതിനാല്‍ ഇത്തവണത്തെ മഴ അവധി അറിയാന്‍ പഴയതുപോലെ എല്ലാവരും ആകാക്ഷരായി. അതില്‍ ഏറ്റവും അധികം ആകാംക്ഷ കാട്ടിയവര്‍ പത്തനംതിട്ടകാരാണ്. 

അയ്യപ്പന്റെ സ്വന്തം നാടായ പത്തനംതിട്ടയുടെ കളക്ടര്‍ പി.ബി.നൂഹിന്റെ പേരില്‍ വ്യാജ മഴയവധി വന്നതാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ കല്കടറുടെ ഔദ്യോഗിക പേജില്‍ തന്നെ പോസ്റ്റിട്ടു. പിന്നാലെ വന്ന കമന്റുകളാണ് അതിലും രസമായത്. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയി ഇരിക്കേണ്ടിവരുമെന്നും ചിലര്‍ പറഞ്ഞു.

കിഡ്‌നിയൊന്നും ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ, ഒരു അവധി തന്നൂടെ സര്‍. പനി പിടിച്ചാല്‍ കല്കടറാകും ഉത്തരവാദി എന്നുവരെയുണ്ട് കമന്റുകള്‍. ഒരു അവധി തന്നിരുന്നേല്‍ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോ? 

പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. നല്ല മഴയാണ് സാറെ. അവധി പ്രഖ്യാപിക്കാന്‍ സാധിക്കൂമോ' എന്നിങ്ങനെയും കമന്റുകള്‍ നിറയുന്നു. മഴയുടെ ആശങ്ക കുറെ പേര്‍ പങ്കുവെയ്ക്കുമ്‌ബോള്‍ മറ്റു ചിലര്‍ അവധി ലഭിക്കാനുള്ള സൂത്രപ്പണിയുമായും ഇറങ്ങിയിട്ടുണ്ട്.

എന്റെ പൊന്നു സാറേ കണ്ണൂര്‍ മാത്രേ മഴ ഉള്ളോ. അവിടെ അവധി കൊടുത്താലോ. എറണാകുളത്തു പെയ്യുന്നത് മഴ അല്ലേ. എന്നാണ് ഒരാളുടെ ചോദ്യം. കുട്ടികളെ കനത്ത മഴയില്‍ സ്‌കൂളില്‍ അയക്കാന്‍ ഭയപ്പെടുന്ന രക്ഷിതാക്കളുടെ അഭ്യര്‍ത്ഥനയും നിരവധിയാണ്.

നന്ദിയുണ്ട് സാറേ...അപ്പോള്‍ നാളെ ചരുവത്തില്‍ ഇരിക്കുന്നത് കാണാം....
ഫീല്‍ ദി ബിജിഎം
'ഓ..ഓ.. നരന്‍..ഓ..ഞാനൊരു നരന്‍'


പാവം വിദ്യാര്‍ത്ഥികളുടെ വിഷമം കാണാതെ പോകല്ലേ. ഒരു അവധി കൊടുത്താല്‍ എല്ലാവര്‍ക്കും സന്തോഷം ആകും. ആ സന്തോഷമല്ലേ സാര്‍ വലുത്


ഞങ്ങള്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്നു പനി ബാധിച്ച് കൊണ്ടിരിക്കുകയാണ്... ദയവായി പ്രോഫഷണല്‍ കോളേജ് ഉള്‍പ്പെടുത്തി അവധി നല്‍കണം എന്ന് അപേക്ഷിക്കുന്നു...

സര്‍, ഇപ്പൊ ഒരു അവധി തന്നാല്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ പ്രാര്‍ത്ഥന ആയിരിക്കും...അവധി തന്നില്ലേല്‍ എല്ലാ വിദ്യാര്‍ഥികളുടെ ശാപം ആയിരിക്കും എന്തിനാ സാറേ ശാപം വാങ്ങി വെക്കുന്നെ അവധി തന്നൂടെ.,..

നിര്‍ത്താതെ മഴയാണ്.. 
ആ Fake News ഇട്ടവരെ വിഷമിപ്പിക്കണ്ട..
ഒരവധി ഇങ്ങു തന്നേക്കു സാറേ..
പ്രിയപ്പെട്ട കളക്ടര്‍ക്ക്..
അവധി ഇല്ലാത്തത് കാരണം കൈവണ്ടിയില്‍ ഇരുന്ന് ആണെങ്കിലും ഞങ്ങള്‍ കോളേജില്‍ പോകാം..പക്ഷെ ഒരു അപേക്ഷ ഉണ്ട്..കോളേജില്‍ പോകുന്ന സമയത്ത് ഡാം ഒന്നും തുറന്ന് വിട്ടേക്കരുതെന്ന് മണിയാശാനോട് പറയണം..കഴിഞ്ഞ വര്‍ഷം രാത്രി ഉറങ്ങി എണീറ്റ് കട്ടിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അണ്ണാക്കില്‍ വരെ വെള്ളമായിരുന്നു

ജില്ലയില്‍ പലയിടത്തും കനത്തമഴ ആണ് സര്‍ ....പ്രൊഫഷണല്‍ കോളേജ് കൂടി ഉള്‍പ്പെടുത്തി നാളെ അവധി..തന്നിരുന്നേല്‍ നന്നായിരുന്നു ....എന്ന് മഴ നനഞു...പനിപിടിച്ച വിദ്യാര്‍ത്ഥി ..... ഇങ്ങനെ നീളുകയാണ് രസകരമായ കമന്റുകള്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends