ആലപ്പുഴ തുമ്പോളിയിൽ കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിൽ തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം. മറിയമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























