പാളം മുറിച്ചുകടക്കവെ ട്രാക്കില്‍ കുടുങ്ങിയ കാല് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് അധ്യാപികയുടെ കാല് അറ്റു!
കൊല്ലത്ത് പാളം മുറിച്ചുകടക്കവെ കാല് ട്രാക്കില്‍ കുടുങ്ങിയതിനെതുടര്‍ന്ന് ട്രെയിന്‍ തട്ടി അധ്യാപികയുടെ കാല് അറ്റു.
കടവൂര്‍ സ്വദേശിയും വാളത്തുംഗല്‍ ഹൈസ്കൂളിലെ അധ്യാപികയുമായ ശശികലയുടെ കാലാണ് ട്രെയിന്‍ തട്ടി അറ്റുപോയത്.
ഇന്നലെ വൈകുന്നേരം 4.45-ഓടെ കൊല്ലം എസ്എന്‍ കോളജിന് സമീപത്തെ ട്രാക്കിലായിരുന്നു സംഭവം.
ഇവര്‍ പാളം മറികടക്കുന്നതിനിടെ കാല് പാളത്തില്‍ കുടുങ്ങുകയായിരുന്നു. കാല്വലിച്ചെടുക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പോഴേക്കും കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ വന്ന് ഇടിയ്ക്കുകയായിരുന്നു.
കാല് അറ്റുപോയ ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി കാല് തുന്നിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha