40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍
40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റിലായി. വെസ്റ്റ് ഗോദാവരി സ്വദേശി ഗുണ സുബ്ബറാവുവിനെയാണ് റെയില്‍വേ പൊലിസിന്റെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്ധ്ര സ്വദേശി ഗുണ സുബ്ബറാവു പിടിയിലായത് .കോഴിക്കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് ട്രെയിന്‍ കയറാന്‍ കാത്ത് നില്‍ക്കുമ്പോഴാണ് റെയില്‍വേ പൊലീസിന്റെ പ്രത്യേക സ്ക്വാഡ് ഇയാളെ അറസ്റ്റ് ചെയ്തത് .
40 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു .വിപണിയില്‍ 8 ലക്ഷത്തോളം രൂപ വില മതിക്കും .കേരളത്തിന്റെ പല ഭാഗങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് ഇയാളെന്ന് റെയില്‍വേ സി ഐ കീര്‍ത്തി ബാബു പറഞ്ഞു.ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ് .നാളെ കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha