Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

അമ്പരപ്പോടെ ശാസ്ത്രലോകം... ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും കിറുകൃത്യമായി ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്തിന് അഭിമാനമായി രണ്ട് വനിതകള്‍; രണ്ടാം ചാന്ദ്രദൗത്യത്തിന് നേതൃത്വം നല്‍കിയ വനിതകളെ തേടി അഭിനന്ദന പ്രവാഹം; പുതിയ ഇന്ത്യയുടെ കുതിപ്പ് അപാരം

23 JULY 2019 10:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നപ്പോള്‍ രണ്ട് വനിതകളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുകയായിരുന്നു. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് നേതൃത്വം നല്‍കിയ മിഷന്‍ ഡയറക്ടര്‍ ഋതു കരിദാലും, പ്രോജക്ട് ഡയറക്ടര്‍ എം വനിതയുമാണ് ആ വനിതകള്‍. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ വല്ലാത്തൊരു ടെന്‍ഷനിലായിരുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമായ ചന്ദ്രയാന്റെ കൗണ്ട് ഡൗണ്‍ നിര്‍ത്തിവയ്ക്കുകയെന്നാല്‍... എന്നാല്‍ സാങ്കേതിക പിഴവില്ലാതെ കൊണ്ടെത്തിക്കുകയാണല്ലോ ലക്ഷ്യം. അവസാനം രണ്ടാം ശ്രമത്തില്‍ ചാന്ദ്രയാന്‍ ഭ്രമണപഥത്തില്‍ എത്തിയപ്പോഴാണ് ഇവരുടെ ശ്വാസം നേരെ വീണത്. നിറകണ്ണീര്‍ അവസാനം നിറപുഞ്ചിരിയാകുന്ന അവസ്ഥയായി. ഇതോടെ ഈ വനിതകളും ലോകത്തിന്റെ ആദരത്തിന് പാത്രമായി. 

റോക്കറ്റ് സയന്‍സിലും സ്ത്രീശാക്തീകരണം നടപ്പാക്കി ഇന്ത്യ. ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ഇന്നു മുന്‍നിരയില്‍ നിന്ന് നയിച്ചത് രണ്ട് വനിതകളാണ്. ഇതോടെ, സ്ത്രീകള്‍ പ്രോജക്ട് ഡയറക്ടര്‍, മിഷന്‍ ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ആദ്യ ഇന്റര്‍ പ്ലാനറ്ററി ദൗത്യം എന്ന ഖ്യാതി കൂടി ചന്ദ്രയാന്‍2ന് സ്വന്തമായി. ചന്ദ്ര ദൗത്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. എന്നും പുരുഷാധിപത്യ മേഖലയായാണ് റോക്കറ്റ് സയന്‍സിനെ കണക്കാക്കുന്നത്.

എന്നാല്‍, അഞ്ച് വര്‍ഷം മുന്‍പ് മംഗളയാന്‍ ദൗത്യത്തിന്റെ വിജയം ആഘോഷിക്കുന്ന ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമിലെ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രം തുറന്നുകാട്ടിയത് ഈ മേഖലയിലെ സ്ത്രീ സാന്നിധ്യമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ ആ ചിത്രത്തിലുണ്ടായിരുന്നവരില്‍ ഒരാളാണ് ചന്ദ്രയാന്‍ 2ന്റെ മിഷന്‍ ഡയറക്ടറായി നിയമിതയായിരിക്കുന്ന റിതു കരിദല്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗളയാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു കരിദല്‍. 18 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ സേവനമനുഷ്ഠിക്കുന്ന കരിദല്‍, ചന്ദ്രയാന്‍1 അടക്കം വിവിധ ദൗത്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും മംഗളയാന്‍ ദൗത്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ദൗത്യത്തിന്റെ എല്ലാ മേഖലകളും കരിദലിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കരിദല്‍, ഇന്ത്യയുടെ മിസൈല്‍ മാന്‍, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് 2007ല്‍ ഐഎസ്ആര്‍ഒയുടെ യുവ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ന് ഇന്ത്യയുടെ റോക്കറ്റ് വനിത എന്നാണ് റിതു കരിദല്‍ അറിയപ്പെടുന്നത്.

രണ്ടാം ചന്ദ്ര ദൗത്യത്തില്‍ എം. വനിത പ്രോജക്ട് ഡയറക്ടര്‍ സ്ഥാനം അലങ്കരിച്ചപ്പോള്‍ റിതു കരിദല്‍ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു.പ്രോജക്ട് ഡയറക്ടറായി ചന്ദ്രയാന്‍ രണ്ടിന്റെ നടത്തിപ്പിന്റെ മുഴുവന്‍ ചുമതലയുമുണ്ടായിരുന്ന എം. വനിത, ഐഎസ്ആര്‍ഒയിലെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ്. ഡിസൈന്‍ എഞ്ചിനീയറായ വനിത, 2006ല്‍ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരത്തിനും അര്‍ഹയായിരുന്നു.

ചന്ദ്രയാന്‍2ന് മുന്‍പ് ഡിജിറ്റല്‍ സിസ്റ്റംസ് ഗ്രൂപ്പില്‍ ടെലിമെട്രി ആന്‍ഡ് ടെലികമാന്‍ഡ് വിഭാഗം മേധാവിയായിരുന്നു. കാര്‍ട്ടോസാറ്റ്1 ദൗത്യത്തില്‍ ടിടിസിബേസ്ബാന്‍ഡ് സിസ്റ്റത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഓഷ്യന്‍സാറ്റ്2, മെഗാ ട്രോപിക്‌സ് സാറ്റലൈറ്റ് എന്നിവയുടെ ഡിജിറ്റല്‍ സിസ്റ്റംസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നേച്ചര്‍ മാസിക 2019ല്‍ മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു എം. വനിത.സാങ്കേതിക അറിവുകൊണ്ട് മാത്രം ചന്ദ്രയാന്‍ പോലൊരു നിര്‍ണായക ദൗത്യത്തെ നയിക്കാനാകില്ല. ഹാര്‍ഡ്വെയര്‍ വികസിപ്പിക്കുന്നതിലെ പരിജ്ഞാനത്തിന് പുറമേ എല്ലാ വിഭാഗങ്ങളും ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനും ദൗത്യത്തെ വിജയത്തിലെത്തിക്കാനുമുള്ള കഴിവുമുള്ളതിനാലാണ് ഐഎസ്ആര്‍ഒ ഈ ചുമതല എം. വനിതയുടെ കൈകളില്‍ ഏല്‍പ്പിച്ചത്.

ഈ ജോലി ചെയ്യാന്‍ ഏറ്റവും പ്രാപ്തരായവരെയായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം ഇവിടെ അത് രണ്ട് സ്ത്രീകളായിരുന്നു. പത്രസമ്മേളനത്തിലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ ഈ വാക്കുകള്‍ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends