മലയാളികളിങ്ങനേയാ.... ശബരിമലയിലൂടെ തൃശൂരിന്റെ ഇടനെഞ്ചില്‍ ചവിട്ടികയറിയ യതീഷ് ചന്ദ്ര പുലിവാല് പിടിക്കുന്നു; കുട്ടിയെ തോളിലേറ്റി ആനയെ തൊടീച്ച സംഭവത്തില്‍ പരാതി; അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെ മാറ്റി നിര്‍ത്താന്‍ കൂട്ടു നിന്ന യതീഷ് ചന്ദ്രയ്‌ക്കെതിരെ ആന പ്രേമികള്‍ രംഗത്ത്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐപിഎസ് ഓഫീസറാണ് യതീഷ് ചന്ദ്ര. ശബരിമലയിലെ യതീഷ് ചന്ദ്രയുടെ ഇടപെടലുകള്‍ കാരണം ഒരു വലിയ വിഭാഗം ജനങ്ങള്‍ യതീഷ് ചന്ദ്രയ്ക്ക് എതിരായി. ശബരിമലയില്‍ പോകാന്‍ എത്തിയ കെ. സുരേന്ദ്രനെ പമ്പയില്‍ വച്ച് പൊക്കി അകത്തിട്ട യതീഷ് ചന്ദ്ര അന്നത്തെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനേയും തടഞ്ഞു. അതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന കാരണം പറഞ്ഞ് വലിയ വിമര്‍ശനത്തിനും ഇടയായി. അതിനിടെ തൃശൂര്‍ പൂരത്തിലെ തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിഷയത്തിലും യതീഷ് ചന്ദ്രക്ക് നിര്‍ണായക റോളുണ്ടായിരുന്നു. തൃശൂരിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഓഫീസറായ യതീഷ് ചന്ദ്ര തൃശൂര്‍ പൂരത്തിന്റെ ഭാഗമായി താളം പിടിക്കുന്നതും വലിയ വാര്‍ത്തയായി.
യതീഷ് ചന്ദ്ര ഐ.പി.എസ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയില്‍ കുട്ടിയെ കൊണ്ട് ആനയെ തൊടുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ആനയെ അടുത്ത് ചെന്ന് തൊട്ടതിനെതിരെ എസ്.പിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുകയാണ്. യതീഷ് ചന്ദ്ര കുട്ടിയെ തോളിലേന്തിയാണ് ആനയെ തൊടീച്ചത്. ആനപ്രേമികളെന്ന് അവകാശപ്പെടുന്നവരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആനകളും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടം നിലനില്‍ക്കേ ക്യാമറകള്‍ക്ക് മുന്‍പില്‍ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്കും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനമയച്ചിട്ടുണ്ട്.ആനയുടെ അടുത്ത് ചെന്ന് കുട്ടിയെക്കൊണ്ട് ആനയെ തൊടീച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഭാരവാഹികള്‍ പറയുന്നു. ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്നാണ് ചട്ടം. തൃശ്ശൂര്‍ പൂരത്തിന്റെ സമയത്ത് ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച യതീഷ് ചന്ദ്ര ഇപ്പോള്‍ ചട്ടം ലംഘിച്ചെന്നും പറയുന്നു.
പ്രളയകാലത്ത് ജനങ്ങളെ സഹായിച്ച മന്ത്രിമാരെ പ്രശംസിച്ച് യതീഷ്ചന്ദ്ര അടുത്തിടെ രംഗത്തെത്തിയിരുന്നു. എല്ലാ ജോലിയും ചെയ്യുന്ന മന്ത്രിമാരെ കേരളത്തില്‍ മാത്രമേ കാണൂ, കേരളത്തിലെ ജനങ്ങള്‍ ഭാഗ്യം ചെയ്തവരാണ്, കര്‍ണാടകത്തിലെ മന്ത്രിമാര്‍ ഇങ്ങനെയല്ല എന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്.
ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്‍ചാക്ക് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി വിഎസ് സുനില്‍കുമാറിനെക്കുറിച്ചു പ്രത്യേകം എടുത്തു പറഞ്ഞു. ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകയില്‍ കാണില്ല. കൂലിപ്പണിക്കാരന്‍ ചെയ്യേണ്ട ജോലി പോലും നാടിനുവേണ്ടി ചെയ്യാന്‍ തയാറായ മന്ത്രിമാര്‍ കേരളത്തിലേ കാണൂ. നിങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
പഠിക്കുമ്പോള്‍ തനിക്ക് നൂറില്‍നൂറ് മാര്‍ക്ക് ഒരിക്കലും കിട്ടിയിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പക്ഷേ, നൂറില്‍ 99 മാര്‍ക്കു വരെ ലഭിച്ചിട്ടുണ്ട്. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നത് അപാരമായ കഴിവു തന്നെയാണ്. ഇങ്ങനെ വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വെള്ളമൊഴിച്ചു ചെടി നട്ടുവളര്‍ത്തുന്നതു പോലെ അറിവുകള്‍ അധ്യാപകര്‍ കൈമാറിയാണ് വിദ്യാര്‍ഥികളെ വിജയിപ്പിച്ചെടുത്തത്. അവര്‍ വച്ച ചെടികള്‍ വളര്‍ന്നു മരങ്ങളായി മാറി. ആ മരങ്ങളാണ് നിങ്ങള്‍ എന്നും ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും ഡിഎന്‍എ വേറെ. ഓരോരുത്തരുടേയും വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരെയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഒരോരുത്തരും വ്യത്യസ്തരായിതന്നെ ജീവിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനം ചെയ്യണം വിദ്യാര്‍ഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു.
https://www.facebook.com/Malayalivartha

























