തലയോട്ടിക്കുള്ളിൽ രക്തസ്രാവം; മണിയാശാന് ഇന്നു ശസ്ത്രക്രിയ; പ്രാർത്ഥനയോടെ അണികൾ

തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ഇതുസംബന്ധിച്ച് മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമദ് അറിയിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ തലയോട്ടിക്കും തലച്ചോറിനുമിടയിൽ നേരിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















