യുവതിയെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തമിഴ്‌നാട് സ്വദേശിയായ യുവതിയെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്.
എന്നാല്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകില്ല എന്നായിരുന്നു പോലീസിന്റെ വിശദീകരണം. അതേസമയം ദമ്പതികളെ ക്രൂരമായി തല്ലി ചതയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങില്‍ പ്രചരിച്ചതോടെ പോലീസ് നടപടി എടുക്കാന്‍ തയ്യാറാവുകയായിരുന്നു. പ്രതി ജീവനാന്ദിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
L
https://www.facebook.com/Malayalivartha






















