റോഡരികിലൂടെ നടന്ന് പോയ പെൺകുട്ടിയെ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ സജീഷ് എന്തക്കയോ സംസാരിച്ച ശേഷം മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ചു!! പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ!! സംഭവം കോഴിക്കോട്

കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ സജീഷ് പെണ്‍കുട്ടിയോട് വഴിയരികില്‍ നിന്ന് സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യം കാണിക്കുകയായിരുന്നു.കുട്ടി സംഭവം വീട്ടിലറിയിച്ചു. തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിലൂടെ സജീഷിനെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ വേഗം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കോഴിക്കോട് പോക്‌സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























