കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിന്റെ മൃതദേഹമാണു കണ്ടെത്തിയത്്.ശനിയാഴ്ച ഉളിക്കല്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞാണു ലിധീഷിനെ കാണാതായത്. ജീപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു.
മാട്ടറയില്‍നിന്നു മണിക്കടവിലേക്കു ചപ്പാത്ത് വഴി കടന്നുപോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ചപ്പാത്തിനു മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തില്‍പ്പെട്ട ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ഉളിക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ജീപ്പിലുണ്ടായിരുന്ന എല്ലാവരും വയറിംഗ് തൊഴിലാളികളാണ്.
https://www.facebook.com/Malayalivartha























