സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്

സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി നിയമന വിഷയവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു.പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചശേഷം സെക്രട്ടറിയേറ്റ് ഗേറ്റിന് മുമ്പിൽ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. കുറച്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപതിയിലേക്ക് മാറ്റി.
പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോള്‍ നിലത്തുവീണ ഒരാള്‍ക്ക് ചെറിയ രീതിയില്‍ പരിക്ക് പറ്റിയിരുന്നു. ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി.പ്രവര്‍ത്തകര്‍ ഇതുവരെ പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മാര്‍ച്ച് നടത്തിയിരുന്നു മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മാര്‍ച്ചില്‍ വലിയ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























