രണ്ടു ദിവസം മുൻപ് കാണാതായ ദമ്പതികളെ കണ്ടെത്തുന്നത് ട്രെയിനിടിച്ച് മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
വള്ളികുന്നം പുത്തന്‍ചന്ത മണ്ണാടിത്തറ ദീപു ഭവനത്തില്‍ സുരേന്ദ്രന്, ഭാരതി എന്നിവരെയാണ് ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ വള്ളികുന്നത്തുനിന്നും കാണാതായ ദമ്ബതികളെ പട്ടാമ്ബിയില്‍ നിന്നുമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബാണ് ഇവര്‍ വീട്ടില്‍ നിന്നും പോയത്. കുറത്തികാട്ടുള്ള ബന്ധു വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇരുവരും പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. പെയിന്ററായ സുരേന്ദ്രന് സാമ്ബത്തിക ബാധ്യതയുള്ളതായി പോലീസ് പറയുന്നു. ഇതിലുള്ള വിഷമം മൂലം ജീവനൊടുക്കിയതാകാമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പട്ടാമ്ബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha