ആദ്യം എടുത്ത ലോട്ടറി ടിക്കറ്റിന് കിട്ടിയ 500 രൂപ കൊണ്ട് വീണ്ടും ടിക്കറ്റെടുത്തു... കിട്ടിയതോ ലക്ഷങ്ങള്‍
ആദ്യം എടുത്ത ലോട്ടറി ടിക്കറ്റിന് 500 രൂപ ലഭിച്ചപ്പോള്‍ ആ പണം കൊണ്ട് വീണ്ടും ലോട്ടറിയെടുത്തു. ഭാഗ്യം വീണ്ടും കടാക്ഷിച്ചു. കിട്ടിയതാകട്ടെ 70 ലക്ഷവും. ഇപ്പോള്‍ ഇരട്ടി സന്തോഷമാണ് മഞ്ചക്കുഴിയിലെ വിഷ്ണു വേ ബ്രിജിലെ തൊഴിലാളി എലിക്കുളം ചരളേല്‍ സുരേന്ദ്രന് ലഭിച്ചത്. പൗര്‍ണമി ലോട്ടറി ടിക്കറ്റിനാണ് സുരേന്ദ്രന് 70 ലക്ഷം ലഭിച്ചത്.സുരേന്ദ്രന് പതിവായി ലോട്ടറി എടുക്കുന്ന ആളാണ്.
ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഒന്നാം സമ്മാനം തേടി എത്തുമെന്ന് കരുതിയില്ലെന്ന് സുരേന്ദ്രന് പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ പൈക ശാഖയില്‍ എത്തി മാനേജര്‍ കെ അമ്പിളിക്ക് കൈമാറി.
https://www.facebook.com/Malayalivartha