നീയും എൽദോ ..ഞാനും എൽദോ ..അപ്പൊ രണ്ട് എൽദോയോ ?പക്ഷെ ആ എൽദോ അല്ല ഈ എൽദോ

കൊച്ചി റേഞ്ച് ഓഫീസിലേക്ക് വൈപ്പിന്‍ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് മര്‍ദനമേറ്റു. എന്നാല്‍ പോലീസ് മര്‍ദന വിവരമറിഞ്ഞ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണിലേക്കും പല വിളികളും വന്നു ,അടികൊണ്ടത് പെരുമ്പാവൂര്‍ എംഎല്‍എക്കാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും വിളിച്ചത്. എല്‍ദോസ് എന്ന പേര് കേട്ടാണ് പലരും തെറ്റിദ്ധരിച്ചത്. ഒടുവില്‍ ആ എല്‍ദോ താനല്ല എന്ന് അറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയേണ്ടി വന്നു എല്‍ദോസ് കുന്നപ്പള്ളിയ്ക് . ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല, സുഹൃത്തും സിപിഐ എംഎല്‍എയുമായ എല്‍ദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു,ആ കുറിപ്പ് ഇങ്ങനെ ,പോലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് പോലീസ് മർദ്ദനത്തിനിരയായ ആ എൽദോ ഞാനല്ല,
സുഹൃത്തും സിപിഐ എംഎൽഎയുമായ എൽദോ എബ്രഹാമാണ്.
വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നു ഫോണിൽ കിട്ടിയില്ല.
സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദി.
അതേസമയം വൈപ്പിൻ ഗവ.കോളേജിലെ എസ്എഫ്‌ഐ അക്രമത്തിനെതിരെ സിപിഐ ഇന്ന് കൊച്ചിയിൽ ഐജി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ബാരിക്കേഡ് മറികടന്ന് മുന്നേറാൻ ശ്രമിച്ച സിപിഐ നേതാക്കൾക്കെതിരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി.ലാത്തിച്ചാർജിൽ പുറത്ത് പരിക്കേറ്റ എൽദോ എബ്രഹാം എംഎൽഎ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റതിനാലാണ് അത് പ്രതിപക്ഷ എംഎൽഎയായ എൽദോസ് കുന്നപ്പിള്ളിയാണെന്ന് പലരും തെറ്റിദ്ധരിക്കാനിടയായത്.കൊച്ചിയിൽ സിപിഐ മാർച്ചിനെതിരായ പൊലീസ് നടപടിയില്‍ മൂവാറ്റുപുഴ എംഎൽഎ എൽദോ അബ്രഹാം അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. എൽഎൽഎയുടെ പുറത്താണ് ലാത്തിയടിയേറ്റത്. സിപിഐ മാര്‍ച്ചില്‍ പ്രകോപനമില്ലാതെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടതെന്നും കൊടിയുടെ നിറം നോക്കിയല്ല സിപിഐ സമരത്തിനിറങ്ങുന്നതെന്നും ഭരണപക്ഷത്തിരിക്കുമ്പോളും സമരം ചെയേണ്ട അവസ്ഥയാണെന്നും എൽദോ എബ്രഹാം പൊലീസ് നടപടിക്ക് പിന്നാലെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























