അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍

അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ . കേരളത്തില്‍ നിന്നും ലോഡ് എടുത്ത് സംസ്ഥാനത്തിനുള്ളില്‍ തന്നെ ഇറക്കുന്നതിനാണു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിയിരിക്കുന്നത് . ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ ഇത്തരം യാത്രകള്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിലക്കാമെന്നുള്ള നിയമമുണ്ട്.
1989ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിലെ 90ാം ചട്ടം ഭേദഗതി ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ നിയമം അനുസരിച്ചാണു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത് . എന്നാല്‍ ഐഎസ്ആര്‍ഒ, കൊച്ചി മെട്രോ റെയില്‍, തുറമുഖ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























