കുരുമുളക് പൊടിക്ക് പകരം എലിവിഷം ചേർത്തു ; ദമ്പതികൾ ആശുപത്രിയിൽ

കുരുമുളക് പൊടി ചേർത്തു മീന്‍ വറുത്ത് കഴിച്ചു. പിന്നാലെ ഛർദി ഉണ്ടായി. തുടർന്നാണ് കുരുമുളക് പൊടിക്ക് പകരം എലിവിഷമാണ് ചേർത്തതെന്നു അറിഞ്ഞത്. ദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. കോട്ടയത്താണ് സംഭവം. മീനച്ചില്‍ വട്ടക്കുന്നേല്‍ ജസ്റ്റിന്‍ (22), ഭാര്യ ശാലിനി (22) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈദ്യുതി ഇല്ലാതിരുന്ന സമയത്തായിരുന്നു മീൻ വറുത്തു കൊണ്ടിരുന്നത്. ഇരുട്ടിൽ കുരുമുളക് പൊടിയാണെന്ന് കരുതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്.
മീന്‍ വറുത്ത് കഴിച്ച ശേഷം ഇരുവര്‍ക്കും ഛര്‍ദി ഉണ്ടായി. പിന്നീട് അടുക്കളയിലെത്തി പരിശോധിച്ചപ്പോഴായിരുന്നു അബദ്ധം പറ്റിയെന്നു മനസിലായത്. കുരുമുളകുപൊടിക്കു പകരം എലിവിഷമാണ് ചേര്‍ത്തെന്ന് ബോധ്യമായതോടെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഇരുവർക്കും ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. എന്നാല്‍ കുട്ടിക്ക് മീന്‍ വറുത്തത് കൊടുത്തില്ലായിരുന്നു. രണ്ടുപ്പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























