Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഇത്രയും പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് വിമാനക്കമ്പനികള്‍ പ്രവാസി മലയാളികളെ കൊള്ളയടിക്കുന്നത് ഇനി നടക്കില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞ് തീരും മുമ്പേ അത് നടപ്പിലാക്കി കമ്പനികള്‍; കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍

19 AUGUST 2019 10:28 AM IST
മലയാളി വാര്‍ത്ത

ഓണക്കാലത്ത് പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. ഓണക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് എത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ കേന്ദ്രവ്യോമയാന മന്ത്രി അറിയിച്ചതായി വി. മുരളീധരന്‍ കൊച്ചിയില്‍ പറഞ്ഞു.

ഇതിന്പുറമെ, ഉത്സവ അവധി കാലങ്ങളില്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തി ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് വ്യോമയാനമന്ത്രി കേരളത്തിലെ എംപി മാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഗള്‍ഫ് വഴിയല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയതായി വി. മുരളീധരന്‍ പറഞ്ഞു. 

പ്രവാസി മലയാളികളുടെ ഏറ്റവും പ്രധാന ആവശ്യങ്ങളില്‍ ഒന്നായ മരിച്ചവരുടെ തൂക്കം നോക്കി നിരക്ക് ഈടാക്കുന്ന രീതി കഴിഞ്ഞ രണ്ടരമാസമായി സംഭവിച്ചിട്ടില്ല. പ്രവാസികള്‍ക്കായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 

മുന്‍പ് നയതന്ത്രത്തില്‍ മാത്രമാണ് വിദേശകാര്യ വകുപ്പ് ശ്രദ്ധിച്ചിരുന്നതെങ്കില്‍ മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കും ക്ഷേമത്തിനും കൂടി മുന്തിയ പരിഗണന നല്‍കുന്നുവെന്ന് വിദേശകാര്യസഹമന്ത്രി വ്യക്തമാക്കി. പ്രവാസി ലീഗല്‍ സെല്‍ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പ്രവാസികളെ ആവേശം കൊള്ളിച്ചത്. എന്നാല്‍ ഇതെല്ലാം മന്ത്രി പറഞ്ഞ് തീരും മുമ്പ് പുറത്തു വരുന്ന വാര്‍ത്ത ടിക്കറ്റിന്റെ വലിയ വിലവര്‍ധനവാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തിയിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്‌ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്.

അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെയും പെരുന്നാള്‍ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വര്‍ധന. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത.

എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാന സ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.

വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികള്‍ സമ്മതിച്ചാണ്.

തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് ഇന്‍ഡിഗോയ്ക്ക് 26,887 രൂപയും എമിറേറ്റ്‌സില്‍ 41,412 രൂപയും ഗള്‍ഫ് എയറില്‍ 66,396 രൂപയുമാണ് ചാര്‍ജ്. ഓണത്തിന് എങ്ങനേയും നാട്ടിലെത്താനുള്ള മലയാളികളുടെ അവസരമാണ് വിമനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (1 hour ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (1 hour ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (10 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (10 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (11 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (11 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (11 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (11 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (12 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (12 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (12 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (12 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (14 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (15 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (15 hours ago)

Malayali Vartha Recommends